തെരുവ് നായ്ക്കളുടെ കടിയേറ്റ തത്തയ്ക്ക് ഓപ്പറേഷനിലൂടെ പുതുജീവൻ

Wait 5 sec.

തെരുവ് നായ്ക്കളുടെ കടിയേറ്റ തത്തയ്ക്ക് ഓപ്പറേഷനിലൂടെ പുതുജീവൻ. പത്തനംതിട്ട തട്ടയിലെ നന്ദന ഫാം ഉടമകളുടെ മുത്തു വിളിപ്പേരുള്ള തത്തയ്ക്കാണ് അനസ്തേഷ്യ നൽകി ഓപ്പറേഷൻ ചെയ്തത്. മുത്തുവും നന്ദന ഫാം ഉടമകളും ഇപ്പോൾ ഹാപ്പിയാണ്. ഗ്രേപാരറ്റ് എന്ന വിദേശ ഇനത്തിൽ പെട്ടതാണ് മുത്തു. ദിവസങ്ങൾക്കു മുമ്പാണ് മുത്തുവിനെ ഒരു കൂട്ടം തെരുവ് നായ്ക്കൾ ആക്രമിച്ചത്. ആക്രമണത്തിൽ മുത്തുവിന് ഗുരുതര പരിക്കേറ്റിരുന്നു.പക്ഷികളുടെ ഹൃദയം, ലിവർ, എയർസാക് പോലെയുള്ള അവയവങ്ങൾ പൊതിഞ്ഞു സൂക്ഷിക്കുന്ന നെഞ്ചിലെ അസ്ഥിയായ കീൽ ബോൺ ആക്രമണത്തിൽ പൊട്ടിയ നിലയിലായിരുന്നു. ഒരു മണിക്കൂറോളം നീണ്ട സർജറിയിലൂടെയാണ് മുത്തുവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത്. കൃത്യസമയത്ത് മികച്ച ചികിത്സ ലഭ്യമായതുകൊണ്ടു മാത്രമാണ് മുത്തുവിന് ജീവൻ തിരികെ കിട്ടിയത്. നന്ദന ഫാമിൽ എത്തുന്ന ഏവർക്കും മുത്തു പ്രിയപ്പെട്ടവളാണ്.ALSO READ; കോഴിക്കോട്ടെ വിവിധ പ്രദേശങ്ങളിലെ മൂന്ന് ചിക്കൻ സ്റ്റാളുകളിൽ മോഷണം; മോഷ്ടാവ് ഒരു വ്യക്തി തന്നെയെന്ന് സംശയംnews summary: A parrot that was bitten by stray dogs was saved by an operation. The operation was carried out on a parrot nicknamed Muthu of the owners of Nandana Farm in PathanamthittaThe post തെരുവ് നായ്ക്കളുടെ കടിയേറ്റ തത്തയ്ക്ക് ഓപ്പറേഷനിലൂടെ പുതുജീവൻ appeared first on Kairali News | Kairali News Live.