ലൗ ജിഹാദ് എന്ന് പറഞ്ഞ് വേട്ടയാടും ജാർഖണ്ഡ് സ്വദേശികൾക്ക് പ്രണയ സാക്ഷാത്കാരം ദൈവത്തിന്റെ സ്വന്തം നാട്ടിൽ: റിയൽ കേരള സ്റ്റോറി

Wait 5 sec.

വേർപിരയാനാകില്ല ഒന്നിച്ച് ജീവിക്കണം എന്നാൽ പ്രണയിതാക്കൾക്ക് അവരുടെ ജന്മനാട്ടിൽ ഒന്നിക്കാനാകില്ല. മതവും വർ​ഗവും നോക്കി വിഭജന രാഷ്ട്രീയത്തിന്റെ വിഷ വേരുകൾ സമൂഹത്തിൽ പടർത്തിയിരിക്കുന്ന വർ​ഗം അവരെ ലൗ ജിഹാദ് എന്ന് മുദ്രകുത്തു. പക്ഷെ അവർക്കറിയാമായിരുന്നു വർ​ഗീയതയുടെ വിഷ വായു പടരാത്ത ഒരു നാട് ഇന്ത്യയുടെ തെക്കേ അറ്റത്ത് ഉണ്ടെന്ന്.ജാർഖണ്ഡിലെ പലാമു ജില്ലയിലെ ഛത്തർപൂർ സ്വദേശികളായ ആശാ വർമയും മുഹമ്മദ് ഗാലിബും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വണ്ടികയറി. കായംകുളത്ത് വെച്ച് ഇരുവരും വിവാഹിതരായി.Also Read: ശിവരാത്രി ആഘോഷ നിറവിൽ ആലുവ മണപ്പുറംഫെബ്രുവരി ഒമ്പതിനാണ് ആശയും ഗാലിബും കേരളത്തിലെത്തിയത്. പത്ത് വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു ഇരുവരും. എന്നാൽ മതത്തിലെ വ്യത്യാസം കാരണം വിവാഹത്തിന് കടുത്ത എതിർപ്പും ഭീഷണിയും നേരിട്ടു. എന്നാൽ ഇരുവർക്കും പിരിയാൻ സാധിക്കില്ലായിരുന്നു. ഇതിനിടെ 45 വയസുകാരനുമായി ആശാ വർമ്മയുടെ വിവാഹം നടത്താനും കുടുംബം തീരുമാനിച്ചു.ഈ സാഹചര്യത്തിലാണ് കേരളത്തിൽ അഭയം തേടിയതെന്ന് ആശാവർമ പറഞ്ഞു. ഇവിടെയും ഭീഷണിയുമായി ബന്ധുക്കൾ എത്തി പക്ഷെ ഇരുവരുടേയും തീരുമാനത്തെ തകർക്കാൻ അവരുടെ ഭീഷണിക്ക് സാധിച്ചില്ല.Also Read: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പരാജയമെന്ന പരാമര്‍ശത്തില്‍ ഉറച്ച് ശശി തരൂര്‍ഗൾഫിൽ ആയിരുന്ന മുഹമ്മദ്‌ ഗാലിബ് കായംകുളം സ്വദേശിയായ സുഹൃത്തിന്റെ സഹായത്തോടെയാണ് ഇവിടെയെത്തി വിവാഹം കഴിച്ചത്. രുവരുടെയും സംരക്ഷണത്തിനായി അഭിഭാഷക മുഖേന ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. ദമ്പതികൾക്ക് സംരക്ഷണം നൽകുമെന്ന് കായംകുളം ഡിവൈഎസ്പി അറിയിച്ചു.The post ലൗ ജിഹാദ് എന്ന് പറഞ്ഞ് വേട്ടയാടും ജാർഖണ്ഡ് സ്വദേശികൾക്ക് പ്രണയ സാക്ഷാത്കാരം ദൈവത്തിന്റെ സ്വന്തം നാട്ടിൽ: റിയൽ കേരള സ്റ്റോറി appeared first on Kairali News | Kairali News Live.