ജോലിയിൽ കൈവരിച്ച നേട്ടങ്ങൾ വിവരിക്കണം; ഇല്ലെങ്കിൽ പറഞ്ഞുവിടും; ഭീഷണി മെയിലുമായി മസ്‌ക്

Wait 5 sec.

ഫെഡറൽ ജീവനക്കാർക്ക് ജോലിയിൽ തുടരണമെങ്കിൽ ഒരാഴ്ചയ്ക്കിടെ കൈവരിച്ച നേട്ടങ്ങൾ വിവരിക്കണമെന്ന് ട്രംപ്‌ സർക്കാരിന്റെ കാര്യക്ഷമതാ വകുപ്പ്‌ മേധാവി കൂടിയായ ഇലോൺ മസ്ക്‌. ഔദ്യോഗിക പദവിൽ ആണ് ഈ നേട്ടങ്ങൾ കൈവരിക്കേണ്ടത് എന്നാണ് മസ്കിന്റെ ഭീഷണി മെയിൽ. തിങ്കൾ രാത്രി 12 മണിക്ക് മുന്നേ മറുപടി നൽകിയില്ലെങ്കിൽ രാജിയായി പരിഗണിക്കുമെന്നുമാണ്‌ ഭീഷണി. 48 മണിക്കൂറിനുള്ളിൽ നേട്ടങ്ങൾ മെയിലിന്റെ മറുപടിയായി പോയിന്റുകളായി അറിയിക്കണം എന്നും മസ്‌ക് പറയുന്നത്അമേരിക്കയിലെ ഫെഡറൽ ജീവനക്കാരിൽ നല്ലൊരു വിഭാഗക്കാരെയും പുറത്താക്കാനുള്ള തീരുമാനമായാണ് ഇതിനെ വിലയിരുത്തുന്നത്. അതുമാത്രമല്ല അടുത്തിടെ സ്വമേധയാ രാജിവയ്ക്കാൻ തയ്യാറായവർ അറിയിക്കണമെന്നും മെയിൽ വഴി ആവശ്യപ്പെട്ടിരുന്നു. ജോലിയിൽ തുടരുന്നവർക്ക് തൊഴിൽ സുരക്ഷിതത്വം ഉറപ്പുനൽകാൻ ആകില്ലന്നാണ് മുന്നറിയിപ്പ് സന്ദേശം. ദേശീയ കാലാവസ്ഥാ വകുപ്പ്‌, വിദേശ വകുപ്പ്‌ തുടങ്ങി പല മേഖലകളിൽ നിന്നും ഈ നീക്കത്തിനെതിരെ പരസ്യമായി പ്രതിഷേധങ്ങൾ വരുന്നുണ്ട്. ഇത്തരം ഒരു നടപടി തികച്ചും ക്രൂരമാണെന്നാണ് വിലയിരുത്തൽalso read: മാർപ്പാപ്പയുടെ നില ഗുരുതരമായി തുടരുന്നുഇ– മെയിലിനോട്‌ പ്രതികരിക്കേണ്ടതില്ലെന്ന്‌ എഫ്‌ബിഐ ജീവനക്കാർക്ക്‌ പുതിയ ഡയറക്ടർ കാഷ്‌ പട്ടേൽ നിർദേശം നൽകി. എന്നാൽ ജീവനക്കാരിൽ നിന്ന്‌ ആരോഗ്യകരമായ പ്രതികരണങ്ങൾ ലഭിച്ചുവെന്നും മറുപടി നൽകിയവരെയാണ്‌ സ്ഥാനക്കയറ്റത്തിന്‌ പരിഗണിക്കുകയെന്നും മസ്ക്‌ പറഞ്ഞു.The post ജോലിയിൽ കൈവരിച്ച നേട്ടങ്ങൾ വിവരിക്കണം; ഇല്ലെങ്കിൽ പറഞ്ഞുവിടും; ഭീഷണി മെയിലുമായി മസ്‌ക് appeared first on Kairali News | Kairali News Live.