ഈമെയിലില്‍ സ്റ്റോറേജ് സ്പേസ് തീര്‍ന്നതിനാല്‍ നിങ്ങളുടെ അക്കൗണ്ട് റദ്ദാക്കുമെന്ന പേരില്‍ പുതിയതരം തട്ടിപ്പ് നടക്കുന്നുവെന്ന് മുന്നറിയിപ്പ് നല്‍കി കേരള പൊലീസ്. ജിമെയില്‍ അക്കൗണ്ട് ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് പുതിയതരം തട്ടിപ്പ്.Also Read : ജോലിയിൽ കൈവരിച്ച നേട്ടങ്ങൾ വിവരിക്കണം; ഇല്ലെങ്കിൽ പറഞ്ഞുവിടും; ഭീഷണി മെയിലുമായി മസ്ക്അക്കൗണ്ട് റീസ്റ്റോര്‍ ചെയ്യാനായി ഇമെയിലിനോടൊപ്പം ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കമെന്നും കേരള പൊലീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.സന്ദേശത്തോടൊപ്പം ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടി തട്ടിപ്പുകാരുടെ വെബ്സൈറ്റിലേക്ക് എത്തുകയും അതുവഴി നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് വൈറസുകളെ മാല്‍വെയറുകളും കയറാനോ അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതോടുകൂടി പണം നഷ്ടപ്പെടാനോ സാധ്യതയുണ്ട്.ഗൂഗിളിന്റെ പേരില്‍ വരുന്ന സന്ദേശം ആയതിനാല്‍ പലരും വിശ്വസിക്കാനും ലിങ്കില്‍ ക്ലിക്ക് ചെയ്യാനും സാധ്യതയുണ്ട്. ഓര്‍ക്കുക ഇത്തരത്തിലുള്ള ഈമെയില്‍ ലഭിച്ചാല്‍ ഉടന്‍തന്നെ ഗൂഗിള്‍ അക്കൗണ്ട് സെറ്റിംഗ്സില്‍ സ്റ്റോറേജ് വിവരങ്ങള്‍ പരിശോധിക്കുക ഒരിക്കലും ഇമെയില്‍ വഴി ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍തന്നെ 1930 എന്ന നമ്പറില്‍ വിവരം അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.The post ഈമെയിലില് സ്റ്റോറേജ് സ്പേസ് തീര്ന്നു, നിങ്ങളുടെ അക്കൗണ്ട് റദ്ദാക്കും ! വാസ്തവമെന്ത് ? വ്യക്തമാക്കി പൊലീസ് appeared first on Kairali News | Kairali News Live.