സ്‌കൂളില്‍ പോകാതെ വീട്ടിലിരുന്ന് പരീക്ഷക്ക് തയാറെടുക്കാം; വിദ്യാര്‍ത്ഥികളോട് യൂട്യൂബ് ചാനലിലൂടെ ആഹ്വാനം ചെയ്തവര്‍ക്കെതിരെ അധ്യാപക സംഘടന

Wait 5 sec.

തിരുവനന്തപുരം| സ്‌കൂളില്‍ പോകാതെ വീട്ടിലിരുന്ന് പരീക്ഷക്ക് തയ്യാറാകാമെന്ന് വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്ത യൂട്യൂബ് ചാനലിനും യൂട്യൂബര്‍ക്കുമെതിരെ അധ്യാപക സംഘടന. എഡ്യുപ്പോര്‍ട്ട് യൂട്യൂബ് ചാനലിനെതിരെയാണ് ഫെഡറേഷന് ഓഫ് ഹയര്‍ സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷന്‍ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പോവേണ്ടതില്ല. വിദ്യാര്‍ത്ഥികള്‍ അധ്യാപകരുടെ നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തിലെടുക്കേണ്ടതില്ല. ഹാജര്‍ കുറഞ്ഞാലും പരീക്ഷയെഴുതുന്നതില്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നുമാണ് എഡ്യൂപോര്‍ട്ട് യൂട്യൂബ് ചാനല്‍ പുറത്ത് വിട്ട വീഡിയോയില്‍ പറയുന്നത്. ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളോട് പറയുന്നതിലൂടെ നിലവിലെ പൊതുവിദ്യാഭ്യാസ രീതികളെയും അധ്യാപകരേയും പരിഹസിക്കുകയാണ് ചെയ്യുന്നതെന്ന് അധ്യാപകര്‍ പറയുന്നു. യൂട്യൂബ് ചാനലിനെതിരെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും അധ്യാപക സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു.