രാജസ്ഥാനിൽ 5 വയസ്സുകാരൻ കുഴൽ കിണറിൽ വീണ് മരിച്ചു. രാജസ്ഥാനിലെ ജലവാർ ജില്ലയിലാണ് സംഭവം. 32 അടി താഴ്ചയുള്ള കുഴൽ കിണറിലാണ് കുട്ടി അകപ്പെട്ടത്. 14 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസം ആരംഭിച്ച രക്ഷാപ്രവർത്തനം ഇന്ന് പുലർച്ചെ നാല് മണിക്ക് നിർത്തിവെച്ചിരുന്നു. പിന്നീട് ഒരു മണിക്കൂറിന് ശേഷം രക്ഷാപ്രവർത്തനം വീണ്ടും പുനരാരംഭിച്ചപ്പോഴാണ് കുട്ടിയെ കുഴൽക്കിണറ്റിനുള്ളിൽ നിന്നും പുറത്തെടുത്തത്. ഈ സമയം തന്നെ കുട്ടിയുടെ മരണം സ്ഥിരീകരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം ഡാഗ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് തന്നെ തുടങ്ങുമെന്നാണ് വിവരം.ALSO READ; മുംബൈയിൽ നടപ്പാതയിലേക്ക് കാർ ഇടിച്ചുകയറി; അമ്മയോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യംഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെയാണ് സംഭവം ഉണ്ടായത്. വയലിൽ കളിക്കുന്നതിനിടെ കുട്ടി കുഴൽക്കിണറ്റിൽ വീഴുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കുഴൽക്കിണറിന് സമീപമുള്ള ഒരു കൽപ്പലകയിൽ കുട്ടി ചവിട്ടി നിൽക്കുകയായിരുന്നുവെന്നും ഇതിനിടെ കാൽ വഴുതി വീഴുകയായിരുന്നുവെന്നുമാണ് വിവരം. സംഭവം നടക്കുമ്പോൾ കുട്ടിയുടെ മാതാപിതാക്കൾ സമീപത്ത് ഉണ്ടായിരുന്നു.രക്ഷാപ്രവർത്തനം നടക്കുമ്പോൾ കുട്ടി അബോധാവസ്ഥയിലായിരുന്നു എന്ന് കണ്ടത്തിയിരുന്നു. സംഭവസ്ഥലത്ത് എൻഡിആർഎഫിൻ്റേയും എസ്ഡിആർഎഫിൻ്റേയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. രക്ഷാപ്രവർത്തനത്തിനായി നാല് ജെസിബി മെഷീനുകൾ അടക്കം എത്തിച്ചിരുന്നു. The post ശ്രമങ്ങൾ വിഫലം! രാജസ്ഥാനിൽ 32 അടി താഴ്ചയുള്ള കുഴൽ കിണറ്റിൽ വീണ 5 വയസ്സുകാരൻ മരിച്ചു appeared first on Kairali News | Kairali News Live.