ഹോട്ടലിൽ കയറി അതിക്രമം: പൾസർ സുനിയ്ക്കെതിരെ കേസ്

Wait 5 sec.

ഹോട്ടലിൽ കയറി അതിക്രമം നടത്തിയെന്ന പരാതിയിൽ പൾസർ സുനിയ്ക്കെതിരെ പൊലീസ് കേസെടുത്തു. പെരുമ്പാവൂരിലുള്ള ഒരു ഹോട്ടലിലെ ജീവനക്കാരെ അസഭ്യം പറയുകയും വധ ഭീഷണി മുഴുക്കുകയും ചെയ്തുവെന്നാണ് പരാതി.ഭക്ഷണത്തിന് ഓർഡർ എടുക്കാൻ വൈകിയെന്ന് പറഞ്ഞാണ് ജീവനക്കാരനെതിരെ സുനി വധ ഭീഷണി മുഴുക്കിയതെന്നാണ് എഫ്ഐആറിൽ പറയുന്നത്. കുറുപ്പംപടി പൊലീസാണ് സുനിക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലാണ് പൾസർ സുനിThe post ഹോട്ടലിൽ കയറി അതിക്രമം: പൾസർ സുനിയ്ക്കെതിരെ കേസ് appeared first on Kairali News | Kairali News Live.