എന്താകുമോ…എന്തോ? വിവാദങ്ങൾക്കിടെ  ശശി തരൂരിൻ്റെ പോഡ്കാസ്റ്റിന്റെ പൂർണ്ണരൂപം ഇന്ന് പുറത്തിറങ്ങും

Wait 5 sec.

വിവാദങ്ങൾക്കിടെ  ശശി തരൂർ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പോഡ്കാസ്റ്റിന്റെ  പൂർണ്ണരൂപം ഇന്ന് പുറത്തിറങ്ങും. നേരത്തെ പോഡ്കാസ്റ്റിലെ വിവരങ്ങൾ പുറത്തുവരികയും വിവാദമാവുകയും ചെയ്തിരുന്നു. തൻ്റെ സേവനങ്ങൾ കോൺഗ്രസിന് വേണ്ടെങ്കിൽ തനിക്ക് മുന്നിൽ മറ്റ് വഴികൾ ഉണ്ടെന്നായിരുന്നു  പോഡ്കാസ്റ്റിൽ  തരൂരിൻ്റെ പ്രസ്താവന. കേരളത്തിൽ കോൺഗ്രസിനെ നയിക്കാൻ നല്ലൊരു നേതാവില്ലെന്നും  ഇങ്ങനെ പോയാൽ മൂന്നാം തവണയും കോൺഗ്രസ് പ്രതിപക്ഷത്തിരിക്കുമെന്നും തരൂർ പറഞ്ഞിരുന്നു.ALSO READ; ‘ഞാൻ കൊല്ലാം എന്ന് ഉമ്മയോട് പറഞ്ഞു, ഞങ്ങൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നു’: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ്റെ മൊഴി പുറത്ത്പോഡ്കാസ്റ്റിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നാണ് ശശി തരൂർ നേരത്തെ പ്രതികരിച്ചത്. അതേസമയം വെള്ളിയാഴ്ച തരൂർ വിഷയത്തിൽ  ഹൈക്കമാൻഡ് കേരളത്തിലെ നേതാക്കളുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. The post എന്താകുമോ…എന്തോ? വിവാദങ്ങൾക്കിടെ  ശശി തരൂരിൻ്റെ പോഡ്കാസ്റ്റിന്റെ പൂർണ്ണരൂപം ഇന്ന് പുറത്തിറങ്ങും appeared first on Kairali News | Kairali News Live.