വന്യജീവി ആക്രമണം; ഫെബ്രുവരി 27 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

Wait 5 sec.

മനുഷ്യ- വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതല യോഗം വിളിച്ചു. ഫെബ്രുവരി 27 ന് ഉച്ചയ്ക്ക് ശേഷം 3.30 ന് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ആണ് യോഗം. വനം, ധനകാര്യം, തദ്ദേശസ്വയംഭരണം, വൈദ്യുതി, റവന്യൂ, ആരോഗ്യം, ജലസേചനം വകുപ്പ് മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. ചീഫ് സെക്രട്ടറി, വനം, ധനകാര്യം, തദ്ദേശ സ്വയംഭരണം, വൈദ്യുതി, ആഭ്യന്തരം, ജലസേചനം, റവന്യൂ വകുപ്പ് സെക്രട്ടറിമാർ, വനം – വന്യജീവി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, സംസ്ഥാന പോലീസ് മേധാവി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി എന്നിവരും പങ്കെടുക്കും. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ യോഗം അവലോകനം ചെയ്യും.ALSO READ; വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: പിന്നിൽ സാമ്പത്തിക ബാധ്യതയും കുടുംബ പ്രശ്നങ്ങളും?അതേസമയം, കണ്ണൂർ ആറളത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ മൃതദേഹം സംസ്കരിച്ചു. മന്ത്രി എകെ ശശീന്ദ്രൻ നേരിട്ടെത്തി പ്രദേശവാസികളുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് ആംബുലൻസ് തടഞ്ഞു വച്ചുള്ള പ്രതിഷേധം അവസാനിച്ചത്. ആറളത്തെ കാട്ടാന പ്രശ്നം പരിഹരിക്കുന്നതിനായി അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. പ്രദേശ വാസികൾക്ക് പരാതികൾ മന്ത്രിയെ നേരിട്ട് അറിയിക്കാനും അവസരം നൽകി. ഇതേതുടർന്നാണ് അഞ്ച് മണിക്കൂറിലധികം നീണ്ട പ്രതിഷേധം അവസാനിച്ചത്.The post വന്യജീവി ആക്രമണം; ഫെബ്രുവരി 27 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം appeared first on Kairali News | Kairali News Live.