കുട്ടികൾ ഉൾപ്പടെ 299 രോഗികളെ ബലാത്സംഗം ചെയ്ത ഫ്രഞ്ച് ഡോക്ടറുടെ വിചാരണ ആരംഭിച്ചു

Wait 5 sec.

കുട്ടികളുള്‍പ്പെടെ 299 രോഗികളെ ബലാത്സംഗം ചെയ്തതിന് ഫ്രാന്‍സില്‍ മുന്‍ സര്‍ജന്റെ വിചാരണ ആരംഭിച്ചു. വിചാരണയ്ക്ക് ശേഷം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ 20 വര്‍ഷം തടവ് ശിക്ഷ ലഭിക്കും. നിലവില്‍ 15 വര്‍ഷം ശിക്ഷ അനുഭവിക്കുകയാണ് ഇയാള്‍. 74 വയസുള്ള ജോയല്‍ ലെ സ്‌കൗര്‍നെക് എന്ന ഡോക്ടർ കുട്ടികളെ ബലാത്സംഗം ചെയ്തതിന് 2020 ലാണ് ശിക്ഷിക്കപ്പെട്ടത്. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിക്കാതിരുന്ന ഇയാൾ തനിക്ക് ഒന്നും ഓർമയില്ലെന്നാണ് കോടതിയിൽ പറഞ്ഞത്. അതിജീവിതരില്‍ പലരും സംഭവ സമയത്ത് അബോധാവസ്ഥയിലായിരുന്നതിനാല്‍ അവര്‍ക്കും ബലാത്സംഗത്തെക്കുറിച്ച് കൃത്യമായി മൊഴി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. പതിനഞ്ച് വയസിന് താഴെയുള്ള കുട്ടികളുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗമാണെന്നും പ്രതികള്‍ക്ക് 20 വര്‍ഷം വരെ തടവ് ശിക്ഷ നൽകണമെന്നും നിഷ്‌കര്‍ഷിക്കുന്ന ബില്ല് നാഷണല്‍ അസംബ്ലി പാസാക്കിയതിന് തൊട്ട് പിന്നാലെയാണ് സ്‌കൗര്‍നെകിനെതിരെയുള്ള വിചാരണ വരുന്നത്.ALSO READ; ഗുജറാത്തില്‍ ഗൈനക്കോളജി വിഭാഗത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ത്തി പ്രചരിപ്പിച്ചു; പ്രതികള്‍ പിടിയില്‍2017ല്‍ അയല്‍പക്കത്തുള്ള ആറു വയസുകാരി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചപ്പോൾ മുതലാണ് ഇയാള്‍ക്കെതിരെയുള്ള കേസുകള്‍ ആരംഭിക്കുന്നത്. ഇതോടെ ഇയാള്‍ക്കെതിരെ പലരും പരാതിയുമായി വരികയായിരുന്നു. തുടർന്ന് ഇയാളുടെ വീട് പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന വസ്തുതകളാണ് പൊലീസ് കണ്ടെത്തിയത്. മൂന്ന് ലക്ഷത്തിലധികം ഫോട്ടോകള്‍, 650 കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍, മൃഗങ്ങള്‍ക്കെതിരായ ലൈംഗികാതിക്രമം, വിഡിയോ ഫയലുകള്‍, പീഡോഫീലിയയെക്കുറിച്ചുള്ള കുറിപ്പുകള്‍ അടങ്ങിയ നോട്ട് ബുക്കുകള്‍ എന്നിവ കണ്ടെത്തുകയായിരുന്നു. ഇയാളെ വിചാരണ ചെയ്യുന്ന കോടതി മുറിക്ക് പുറത്ത് പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റുകള്‍ പ്രതിഷേധം നടത്തുന്നുണ്ട്.The post കുട്ടികൾ ഉൾപ്പടെ 299 രോഗികളെ ബലാത്സംഗം ചെയ്ത ഫ്രഞ്ച് ഡോക്ടറുടെ വിചാരണ ആരംഭിച്ചു appeared first on Kairali News | Kairali News Live.