പന്തളം പറന്തൽ – കരിങ്ങാലി വലിയ തോട് ശുചികരണത്തിന് മുന്നോടിയായി സ്ട്രീം വോക്ക് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ. മാർച്ച് രണ്ടിനാണ് അയ്യായിരത്തിസധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഡിവൈഎഫ്ഐ വലിയ തോട് നവീകരിണം സംഘടിപ്പിക്കുന്നത്.വലിയതോടിന്റെ പ്രതാപം വീണ്ടെടുക്കാനായി ഒരു നാട് ഒരുമിച്ച് ഒരുങ്ങുകയാണ്. ശുചീകരണത്തിന്റെ മുന്നോടിയാണ് സ്ട്രീം വാക്കിങ് (Stream walking) സംഘടിപ്പിച്ചത്. അരുവിയെ സംരക്ഷിക്കുന്നതിനായി യുവജന സംഘടനയുടെ നേതൃത്വത്തിൽ നടന്ന അരുവി നടത്തം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.Also Read: ‘മാറ്റത്തിനൊപ്പം കുതിക്കാൻ ഒരുങ്ങുകയാണ് നാട്’; നാടിന്‍റെ വളർച്ചയ്ക്ക് ഉതകുന്ന സംരംഭങ്ങൾ ഉയർന്നുവരണം: മുഖ്യമന്ത്രിനാടിൻറെ നന്മയ്ക്കായാണ് ഡിവൈഎഫ്ഐയുടെ പ്രവർത്തനങ്ങൾ എന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു പറഞ്ഞു.രാവിലെ ഏഴുമണിക്ക് ആരംഭിച്ച അരുവി നടത്തിൽ, നിരവധി പ്രമുഖർ പങ്കെടുത്തു. പന്തളം പറന്തൽ – കരിങ്ങാലി പ്രദേശത്തെ തെളിനീരിന്റെ ഉറവിടമായ വലിയ തോടിനെ പുനരു‍ജ്ജീവിപ്പിക്കാനുള്ള ഡിവൈഎഫ്ഐയുടെ പ്രവർത്തനത്തിന് പിന്തുണ നൽകി പ്രദേശവാസികളെല്ലാവരും തന്നെ ഒപ്പം കൂടുകയും ചെയ്തിട്ടുണ്ട്. മാർച്ച് രണ്ടിനാണ് 5000ത്തിലധികം ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് വലിയതോട് ശുചീകരിക്കുന്നത്.Also Read: സാമ്പത്തിക ക്രമക്കേട് നടത്തിയയാളെ ഡി സി സി ഭാരവാഹിയാക്കി; തൃത്താലയില്‍ കോണ്‍ഗ്രസ് നേതൃയോഗത്തിനിടെ കൂട്ടത്തല്ല്The post തെളിനീരിനായി കൈകോർത്ത് ഡിവൈഎഫ്ഐ appeared first on Kairali News | Kairali News Live.