അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ്, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ബയോഡേറ്റ എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷയോടൊപ്പം സമർപ്പിക്കണം.അപേക്ഷകൾ മെഡിക്കൽ ഓഫീസർ, അതിരമ്പുഴ പി.എച്ച്.സി. കോട്ടയം -686562 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ മാർച്ച് അഞ്ച് വൈകുന്നേരം അഞ്ചുമണിക്കു മുമ്പു നൽകണം. വിശദവിവരത്തിന് ഫോൺ: 8281040545.Also read: ഐ.എം.ടി ആലപുഴയിൽ എം.ബി.എ അഡ്മിഷൻ; പ്രവേശനം ചർച്ചയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽഅതേസമയം, ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ എൽഡി ടൈപ്പിസ്റ്റ് തസ്തികയിൽ ഭിന്നശേഷി (മൾട്ടിപ്പിൾ ഡിസെബിലിറ്റി) വിഭാഗക്കാർക്കായി സംവരണം ചെയ്ത ഒരു താൽക്കാലിക ഒഴിവുണ്ട്. എസ്എസ്എൽസി/തത്തുല്യം, കെ.ജി.ടി.ഇ മലയാളം, ഇംഗ്ലീഷ്, കമ്പ്യൂട്ടർ വേഡ് പ്രോസസിംഗ് എന്നിവയിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 18-41 ആണ് പ്രായപരിധി.നിയമാനുസൃത വയസ്സിളവ് ബാധകം. 26500-60700 ആണ് ശമ്പളം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ മാർച്ച് മൂന്നിനകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.The post കരാർ അടിസ്ഥാനത്തിൽ ഡോക്ടർ നിയമനം; ഇപ്പോൾ അപേക്ഷിക്കാം appeared first on Kairali News | Kairali News Live.