ഉത്തർപ്രദേശിലെ ലക്നൗവിൽ വിദ്യാർത്ഥിയുടെ കാൽ അധ്യാപകൻ തല്ലിയൊടിച്ചു. ഹർദോയ് ജില്ലയിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം നടന്നത്. 10 വയസുള്ള വിദ്യാർത്ഥിയുടെ കാൽ തല്ലിയൊടിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തിൽ അധ്യാപകൻ ഹർഷിത് തിവാരിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. അധ്യാപകൻ ചോദിച്ച ചോദ്യത്തിന് വിദ്യാർത്ഥി ഉത്തരം നൽകാത്തതിനെ തുടർന്ന് സംഭവം ഉണ്ടായത് എന്നാണ് വിവരം.Also read: ഫഡ്നാവിസ്- ഷിന്‍ഡെ ഭിന്നത രൂക്ഷമാകുന്നു; ഷിന്‍ഡെയുടെ മുന്‍ തീരുമാനങ്ങള്‍ അന്വേഷിക്കണമെന്ന് ഉത്തരവ്കുട്ടി ഉത്തരം നൽകാത്തതിൽ പ്രകോപിതനായ അധ്യാപകൻ കുട്ടിയെ ജാതീയമായി അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്യുകയായിരുന്നു.തിവാരി കുട്ടിയുടെ ശരീരത്തിൽ കയറി ഇരിക്കുകയും അതിക്രൂരമായി മർദിക്കുകയും ചെയ്തു. ഭാരം താങ്ങാനാവാതെ ബാലൻസ് നഷ്ടപ്പെട്ട കുട്ടി വീഴുകയും കാലിന് ഒടിവ് സംഭവിക്കുകയുമായിരുന്നു എന്നാണ് മറ്റ് കുട്ടികൾ പറഞ്ഞത്. അധ്യാപകൻ തന്റെ മുഖത്തടിച്ചതായും ആക്രമണത്തിന് ശേഷം കേൾവിക്കുറവ് നേരിടുന്നതായും കുട്ടി പറഞ്ഞു.Also read: ദില്ലി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അംബേദ്കറുടെ ചിത്രം നീക്കം ചെയ്ത് ബി ജെ പി; നിയമസഭയിൽ പ്രതിഷേധംതുടർന്ന് മർദനമേറ്റ കാര്യം കുട്ടി മാതാപിതാക്കളെ അറിയിക്കുകയും തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്ടർമാർ കുട്ടിയുടെ കാലിന് ഒടിവ് ഉണ്ടെന്നും കേൾവിക്കുറവ് സംഭവിച്ചെന്നും സ്ഥിരീകരിച്ചു. പിന്നാലെ അമ്മ ഞായറാഴ്ച പൊലീസിൽ പരാതി നൽകി. ബി.എൻ.എസ് സെക്ഷൻ 151 പ്രകാരം അധ്യാപകനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അധ്യാപകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.The post ഉത്തരം പറഞ്ഞില്ല; അധ്യാപകൻ വിദ്യാർത്ഥിയുടെ കാൽ തല്ലിയൊടിച്ചു, ജാതീയമായി അധിക്ഷേപിച്ചു; സംഭവം യു പി യിൽ appeared first on Kairali News | Kairali News Live.