വനിതാദിനാചരണം വിപുലമായി ആഘോഷിക്കാനൊരുങ്ങി വനിതാ കമ്മീഷന്‍

Wait 5 sec.

ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാ ദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി സംസ്ഥാന വനിത കമ്മീഷന്‍. മാര്‍ച്ച് ഒന്നിന് രാവിലെ 10-ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.സ്ത്രീശക്തി പുരസ്‌കാരങ്ങള്‍, ജാഗ്രതാ സമിതി പുരസ്‌കാരങ്ങള്‍, മാധ്യമ പുരസ്‌കാരങ്ങള്‍ എന്നിവ ചടങ്ങില്‍ വിതരണം ചെയ്യും. വനിത – ശിശു വികസന മന്ത്രി വീണാ ജോര്‍ജ്ജാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.Also Read: തെളിനീരിനായി കൈകോർത്ത് ഡിവൈഎഫ്ഐഇതോടൊപ്പം കാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പും കലാ സായാഹ്നവും സംഘടിപ്പിക്കാനാണ് വനിതാ കമ്മീഷന്‍ തീരുമാനം. സ്ത്രീകളില്‍ കണ്ടുവരുന്ന സ്തനാര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍ എന്നിവ നിര്‍ണയിക്കുന്നതിനുള്ള പരിശോധനകളാണ് നടക്കുക. രാവിലെ ഒന്‍പതിന് ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ ആരംഭിക്കുന്ന ക്യാമ്പ് കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒരുമണി വരെയാണ് ക്യാമ്പ് പ്രവര്‍ത്തിക്കുക.Also Read: എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ എന്ന ആശയവുമായാണ് റെവന്യു വകുപ്പ് മുന്നോട്ട് പോകുന്നത്: മന്ത്രി കെ രാജൻഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന കലാസായാഹ്നം സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രശസ്ത സിനിമാ നാടക അഭിനേത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ ഷൈലജ പി. അംബു അവതരിപ്പിക്കുന്ന ഏകാംഗനാടകം ‘മത്സ്യഗന്ധി’ അരങ്ങിലെത്തും. ഫീമെയില്‍ ത്രയോ മ്യൂസിക് ബാന്‍ഡ് ‘ചെമ്പി’ന്റെ സംഗീത പരിപാടികളാണ് കലാസായാഹ്നത്തിന്റെ മറ്റൊരു ആകര്‍ഷണം. പ്രമുഖ പിന്നണി ഗായികമാരായ പുഷ്പവതി, രാജലക്ഷമി, എന്‍.ജെ. നന്ദിനി കര്‍ണാടിക്, നാടന്‍ പാട്ടുകള്‍, സിനിമാ ഗാനങ്ങള്‍ എന്നിവയുമായി എത്തുക. എന്‍.എസ്.എസ്. വോളന്റിയര്‍മാര്‍ അവതരിപ്പിക്കുന്ന മൈം, ഓഫീസ് ജീവനക്കാര്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ എന്നിവയും ഉണ്ടാകും.The post വനിതാദിനാചരണം വിപുലമായി ആഘോഷിക്കാനൊരുങ്ങി വനിതാ കമ്മീഷന്‍ appeared first on Kairali News | Kairali News Live.