മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറേയും രണ്ട് പതിറ്റാണ്ടായി അകന്ന് കഴിയുന്ന ശിവസേന ഉദ്ദവ് വിഭാഗം നേതാവ് ഉദ്ദവ് താക്കറേയും തമ്മിലുള്ള ഒരു ചിത്രം വൈറലായിരിക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മഹേന്ദ്ര കല്യാണ്‍കാരിന്റെ മകന്റെ കല്യാണത്തിനെത്തിയപ്പോഴാണ് രണ്ട് സഹോദരന്മാരും തമ്മില്‍ സംസാരിക്കുന്നതും ചിരിക്കുന്നതും. ഉദ്ദവിനൊപ്പം സഹധര്‍മിണി രശ്മി താക്കറേയും ഉണ്ടായിരുന്നു.ALSO READ: ഫഡ്നാവിസ്- ഷിന്‍ഡെ ഭിന്നത രൂക്ഷമാകുന്നു; ഷിന്‍ഡെയുടെ മുന്‍ തീരുമാനങ്ങള്‍ അന്വേഷിക്കണമെന്ന് ഉത്തരവ്ഇരുനേതാക്കളും ചിരിച്ച് സംസാരിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നതോടെ സിവിക് ബോഡി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരുവരുടെയും പാര്‍ട്ടികള്‍ ഒന്നിക്കുമോ എന്ന ചോദ്യമാണിപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. ഉദ്ദവ് താക്കറേയുടെ പിതാവ് ബാല്‍താക്കറേയും രാജ് താക്കറേയുടെ പിതാവ് ശ്രീകാന്ത് താക്കറേയും സഹോദരന്മാരാണ്. അതേപോലെ ഇരുവരുടെ മാതാക്കളായ മീനാതായും കുന്താതായും സഹോദരിമാരുമാണ്. വര്‍ഷങ്ങളോളം ഇരു താക്കറേ സഹോദരന്മാരും ശിവസേനയ്ക്കായി പ്രവര്‍ത്തിച്ചവരാണ്. കൃത്യമായി പറഞ്ഞാല്‍ 2005 നവംബര്‍ 27വരെ. ഇതിന് പിന്നാലെ മാര്‍ച്ച് 9 2005ല്‍ രാജ് താക്കറേ തന്റെ പാര്‍ട്ടിയായി എംഎന്‍എസിനെ പ്രഖ്യാപിച്ചു.ALSO READ: എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ എന്ന ആശയവുമായാണ് റെവന്യു വകുപ്പ് മുന്നോട്ട് പോകുന്നത്: മന്ത്രി കെ രാജൻരണ്ടു പതിറ്റാണ്ടായി ഇരുവരും പരസ്പരം ചെളി വാരി എറിയുകയും വിമര്‍ശിക്കുകയും ചെയ്തവരാണ്. എന്നാല്‍ പുറത്ത് വന്ന ചിത്രങ്ങളില്‍ ഇരുവരും സന്തോഷത്തോടെ സംസാരിക്കുന്നതും സമയം ചെലവഴിക്കുന്നതുമാണ് കാണുന്നത്.The post താക്കറേമാര് ഒന്നിക്കുമോ? രണ്ട് പതിറ്റാണ്ട് കാലത്തെ പിണക്കം മാറുന്നു! appeared first on Kairali News | Kairali News Live.