‘കോൺഗ്രസ് നേതാക്കൾ ജനങ്ങളുടെ മുന്നിൽ ഐക്യം പ്രകടമാക്കണം’;യുഡിഎഫ് യോഗത്തിൽ തരൂരിനെതിരെ രൂക്ഷ വിമർശനം

Wait 5 sec.

കൊച്ചിയിൽ നടന്ന യുഡിഎഫ് യോഗത്തിൽ ശശി തരൂരിനെതിരെ രൂക്ഷ വിമർശനം. ശശി തരൂരിൻ്റെ പേര് പരാമർശിക്കാതെയാണ് ഘടക കക്ഷികൾ തരൂരിനെതിരെ വിമർശനം ഉയർത്തിയത്.ജനങ്ങളുടെ മുന്നിൽ ഐക്യം പ്രകടമാക്കണമെന്ന് ഘടകക്ഷികൾ യോഗത്തിൽ പറഞ്ഞു. കോൺഗ്രസ് നേതാക്കൾ തമ്മിൽ പരസ്യമായ കലഹം തുടരുന്നതിലും മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന തദ്ദേശ വാർഡ് ഉപതെരഞ്ഞെടുപ്പിൽ മറ്റ് കോൺഗ്രസ് നേതാക്കൾ എല്ലാം എത്തിയിട്ടും ശശി തരൂർ പ്രചരണത്തിന് എത്തിയില്ലെന്നും വിമർശനം ഉയർന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു.The post ‘കോൺഗ്രസ് നേതാക്കൾ ജനങ്ങളുടെ മുന്നിൽ ഐക്യം പ്രകടമാക്കണം’; യുഡിഎഫ് യോഗത്തിൽ തരൂരിനെതിരെ രൂക്ഷ വിമർശനം appeared first on Kairali News | Kairali News Live.