ചാംപ്യൻസ് ട്രോഫി: മഴ കളിച്ചു, ബംഗ്ലാദേശ്-പാകിസ്താൻ മത്സരം ഉപേക്ഷിച്ചു; നാണക്കേടിന്‍റെ റെക്കോർഡിട്ട് ആതിഥേയർ

Wait 5 sec.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശ്-പാകിസ്താന്‍ ഗ്രൂപ്പ് എ മത്സരം മഴമൂലം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്ന് ഒരു പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ടൂര്‍ണമെന്റിന്റെ 23 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ചാംപ്യന്‍സ് ട്രോഫി ആതിഥേയ ടീം ഒരു ജയം പോലും ഇല്ലാതെ ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുന്നത്. ഇരുടീമുകൾക്കും ചാംപ്യൻസ് ട്രോഫിയിൽ ഒരു മത്സരം പോലും വിജയിക്കാൻ കഴിഞ്ഞില്ല. ​ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകളും ഓരോ പോയിന്‍റുമായി മടങ്ങി. നിലവില്‍ ഗ്രൂപ്പ് എയില്‍ പോയിന്‍റ് പട്ടികയിൽ ന്യൂസിലന്‍ഡാണ് ഒന്നാമതുള്ളത്. തൊട്ടു താഴെ തന്നെ ഇന്ത്യയും ഉണ്ട്. ഇരുടീമുകള്‍ക്കും രണ്ടുമത്സരങ്ങളില്‍ നിന്നായി നാല് പോയിന്റാണുള്ളത്. മികച്ച നെറ്റ് റണ്‍റേറ്റാണ് കിവീസിന് തുണയായത്. പാകിസ്താനോടും ബം​ഗ്ലാദേശിനോടും ജയിച്ച് ഇന്ത്യയും ന്യൂസിലാൻഡും നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മാർച്ച് 2 ന് ഇന്ത്യ ന്യൂസിലാൻഡിനെ നേരിടും. ഈ മത്സരം ഗ്രൂപ്പ് ജേതാക്കളെ നിശ്ചയിക്കും.ALSO READ; അട്ടിമറിയല്ല അഫ്​ഗാന്റെ അർഹിച്ച വിജയം; ചാമ്പ്യൻസ് ട്രോഫിയിൽ ഇം​ഗ്ലണ്ട് പുറത്ത്ഗ്രൂപ്പ് ബിയിലാണ് ഇനിയും സെമി ഫൈനലിസ്റ്റുകളെ തീരുമാനമാകാത്തത്. ഇന്നലത്തെ തോൽവിയോട് കൂടി ഇം​ഗ്ലണ്ട് രണ്ട് മത്സരങ്ങൾ തോറ്റ് പുറത്തായപ്പോൾ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്​ഗാനിസ്ഥാൻ ടീമുകൾ സെമിയിലേക്കെത്താനുള്ള പോരാട്ടത്തിലാണ്.അതേസമയം, ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഏകദിന റാങ്കിങ്ങിലും ഇന്ത്യന്‍ താരങ്ങളുടെ തേരോട്ടം. ബാറ്റിങ്ങിലാണ് ഇന്ത്യ മേധാവിത്വം നിലനിർത്തിയത്. ശുഭ്മാൻ ഗിൽ തന്റെ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ പാകിസ്ഥാനെതിരെ സെഞ്ച്വറി അടിച്ചതിന്‍റെ ബലത്തിൽ വിരാട് കോഹ്ലി ആറാം സ്ഥാനത്ത് നിന്നും അഞ്ചിലേക്ക് കയറി. നേരത്തെ അഞ്ചാം സ്ഥാനത്തുണ്ടായിരുന്നു ന്യൂസിലാൻഡ് ബാറ്റർ ഡ‍ാരൽ മിച്ചൽ ആറാം സ്ഥാനത്തായി. ചാംപ്യൻസ് ട്രോഫിക്ക് മുമ്പായാണ് ഏകദിന റാങ്കിങ്ങിൽ ​ഗിൽ ഒന്നാമനായത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരേ ഗിൽ സെഞ്ച്വറി അടിച്ചിരുന്നു.The post ചാംപ്യൻസ് ട്രോഫി: മഴ കളിച്ചു, ബംഗ്ലാദേശ്-പാകിസ്താൻ മത്സരം ഉപേക്ഷിച്ചു; നാണക്കേടിന്‍റെ റെക്കോർഡിട്ട് ആതിഥേയർ appeared first on Kairali News | Kairali News Live.