കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ കടലിൽനിന്നു മണൽ ഖനനം ചെയ്യാനുള്ള കേന്ദ്ര സർക്കാർ തീരുമാനം അറിഞ്ഞതു മുതൽ മത്സ്യത്തൊഴിലാളികൾ കടുത്ത ആശങ്കയിലാണ്. കൊല്ലം ജില്ലയിൽ ഇപ്പോൾ തിരഞ്ഞെടുത്ത സ്ഥലത്ത് ഖനനം നടന്നാൽ, മത്സ്യബന്ധനത്തിന് ഏറ്റവും പേരുകേട്ട കൊല്ലം പരപ്പ് എന്ന കടൽ മേഖലയൊന്നാകെ നഷ്ടമാകുമെന്ന ഭയമാണ്