തമിഴ്നാട്ടിൽ കേന്ദ്രസർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന ത്രിഭാഷാ നയത്തെ എതിർത്ത് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഹിന്ദി അടിച്ചേൽപ്പിച്ചതിലൂടെ കഴിഞ്ഞ നൂറുവർഷത്തിനുള്ളിൽ 25 ഉത്തരേന്ത്യൻ പ്രാദേശിക ഭാഷകൾ നാമാവശേഷമായെന്നും സ്റ്റാലിൻ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) തമിഴ് ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകൾക്ക് മേൽ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്നാണ് ഡിഎംകെയുടെ ആരോപണം. എന്നാൽ സ്റ്റാലിന്റെ പരാമർശം വിഡ്ഢിത്തമാണെന്ന് ബിജെപി തിരിച്ചടിച്ചു.