‘കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം’; മഴയുടെ അളവ് കൂടും, അധികസമയം നീളില്ല, വേനൽമഴ കാത്ത് മലയാളി

Wait 5 sec.

തിരുവനന്തപുരം ∙ കൊടുംചൂടും ഉഷ്ണതരംഗവും ചുട്ടുപൊള്ളിക്കുമ്പോള്‍ ആശ്വാസമായി വേനല്‍മഴ പെയ്തിറങ്ങാനുള്ള കാത്തിരിപ്പിലാണ് നാടാകെ. അടുത്ത ദിവസം മുതല്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്. ‘കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം’ എന്നാണ് ചൊല്ല്. കരഭാഗത്തെ താപനില ഉയരുന്നതും ബംഗാള്‍ ഉള്‍ക്കടലില്‍നിന്നും അറബിക്കടലില്‍നിന്നും എത്തുന്ന കാറ്റ് ഒത്തുചേരുന്നതും കേരളത്തില്‍ നീരാവിയുടെ സാന്നിധ്യം കൂടുതലായുള്ളതുമാണ് ഈ കാലയളവിലെ മഴയ്ക്കു കാരണം. മാര്‍ച്ച് 1 മുതല്‍ മേയ് 31 വരെ ലഭിക്കുന്നതാണ് സാധാരണയായി വേനല്‍മഴയായി കണക്കാക്കുന്നതെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ നീത കെ. ഗോപാല്‍ പറഞ്ഞു.