സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ (കെഎസ്ഡബ്ല്യുഡിസി) പ്രൊജക്ട് കണ്‍സള്‍ട്ടന്‍സി രൂപീകരിക്കുന്നു. വനിതാ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവരെ വിജയത്തിലേക്ക് നയിക്കുന്നതിനുമായാണ് പദ്ധതി. സ്ത്രീ സംരംഭകര്‍ക്ക് സര്‍ക്കാര്‍ ശക്തമായ പിന്തുണ നല്‍കുന്നുണ്ട്. കുറഞ്ഞ തോതിലാണെങ്കിലും സ്ത്രീകള്‍ സംരംഭകത്വത്തിലേക്ക് കടന്നുവരുന്നു. എന്നാല്‍ സംരംഭങ്ങളുമായി മുന്നോട്ട് പോകുന്നതില്‍ സ്ത്രീകള്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ട് പരിഹരിക്കുന്നതിനും തുടര്‍ച്ചയായ പിന്തുണ നല്‍കുന്നതിനുമാണ് കെ.എസ്.ഡബ്ല്യു.ഡി.സി പ്രൊജക്ട് കണ്‍സള്‍ട്ടന്‍സിയുമായി എത്തുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ബിന്ദു വി.സി പറഞ്ഞു.ആദ്യ വര്‍ഷം 100 സ്ത്രീ സംരംഭകര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കാനാണ് കെ.എസ്.ഡബ്ല്യു.ഡി.സി. തീരുമാനിച്ചിരിക്കുന്നത്. ഇവര്‍ക്ക് പ്രൊജക്ട് ഫീസിബിലിറ്റി പഠനത്തിലൂടെ സഹായം നല്‍കും. രാജ്യമാകെയുള്ള സ്ത്രീ സംരംഭകരെ ഉള്‍പ്പെടുത്തിക്കൊണ്ട് സംസ്ഥാന തലത്തില്‍ ഉപദേശക സമിതി രൂപീകരിക്കും. സമൂഹ മാധ്യമങ്ങളും പ്രത്യേക ഇവന്റുകളിലൂടെയും സ്ത്രീ സംരംഭകരെ തമ്മില്‍ ബന്ധിപ്പിക്കും. ദേശീയ തലത്തില്‍ തന്നെ സ്ത്രീ സംരംഭകരുടെ വിജയകഥകള്‍ നവസംരംഭകരിലേക്ക് എത്തിക്കുന്നതിനൊപ്പം പ്രദര്‍ശന മേളകള്‍ സംഘടിപ്പിച്ച് ഉല്‍പ്പന്നങ്ങള്‍ വിദേശ വിപണികളില്‍ അവതരിപ്പിക്കാന്‍ അവസരം ഒരുക്കുമെന്നും ബിന്ദു വി.സി പറഞ്ഞു.കുറ്റകൃത്യങ്ങളുടെ മറയില്ലാത്ത റിപ്പോര്‍ട്ടിംഗ്; മാധ്യമങ്ങള്‍ സമൂഹത്തോട് ചെയ്യുന്നതെന്താണ്?വിദ്യാസമ്പന്നരും അതേസമയം തൊഴിലില്ലാത്തവരുമായ സ്ത്രീകളുടെ എണ്ണം സംസ്ഥാനത്ത് വളരെ കൂടുതലാണ്. ജോലിയുള്ള സ്ത്രീകളാകട്ടെ തങ്ങളുടെ വരുമാനത്തിന്റെ 90 ശതമാനവും കുടുംബത്തിനും സമൂഹത്തിനുമായി വീണ്ടും ചെലവഴിക്കുന്നു. വിപണിയില്‍ പുരുഷ മേധാവിത്തം ശക്തമായതിനാല്‍ സംരംഭകരാകാന്‍ സ്ത്രീകള്‍ മടികാണിക്കുന്നുവെന്നാണ് വിലയിരുത്തല്‍. കുടുംബ താത്പര്യങ്ങളും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും മൂലധനമില്ലാത്തതും പരിശീലനത്തിന്റെ അഭാവവും പുരുഷന്മാരുടെ സ്ഥാപനങ്ങളില്‍ നിന്നുള്ള കടുത്ത മത്സരവും സ്ത്രീകളെ സംരംഭകത്വത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന ഘടകങ്ങളാണ്. ഈ സമരം ഞങ്ങള്‍ക്കു വേണ്ടിയല്ല, കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ്ഇവയെല്ലാം മറികടന്ന് സ്ത്രീകളെ സംരംഭകത്വത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തി സാമ്പത്തിക മേഖലയുടെ ശാക്തീകരണത്തില്‍ പങ്കാളികളാക്കുകയാണ് കെ.എസ്.ഡബ്ല്യു.ഡി.സി. ഉന്നമിടുന്നതെന്ന് ബിന്ദു വി.സി പറഞ്ഞു. തുടങ്ങുന്ന സംരംഭത്തിന്റെ വിപണി സാധ്യത, കുറഞ്ഞ പലിശ നിരക്കില്‍ വായ്പാ സഹായം, തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നടക്കം ലഭിക്കേണ്ട അനുമതി പത്രങ്ങള്‍, നിയമപരമായ മറ്റ് മാനദണ്ഡങ്ങളുടെ പാലിക്കല്‍, ഫണ്ടിങ് ഏജന്‍സിയെ സമീപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവയില്‍ സമഗ്രമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി സ്ത്രീ സംരംഭകര്‍ക്ക് ദിശാബോധം നല്‍കാന്‍ പ്രോജക്ട് കണ്‍സള്‍ട്ടന്‍സി വഴി സാധിക്കും. ഉല്‍പ്പന്നത്തിന്റെ മാര്‍ക്കറ്റിങ് സാധ്യത, നികുതിയെ കുറിച്ചും, അക്കൗണ്ട്‌സ് കൃത്യമായി സൂക്ഷിക്കുന്നതിനെ കുറിച്ചുള്ള അറിവ് നല്‍കുന്നതിലും പ്രൊജക്ട് കണ്‍സള്‍ട്ടന്‍സിക്ക് നിര്‍ണായക പങ്ക് വഹിക്കാനാവും. ഇതിലൂടെ സ്ത്രീ സംരംഭകര്‍ക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനും വിജയം കൈവരിക്കാനും കരുത്തേകും.കുടുംബശ്രീ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ സഹായത്തോടെ വിവിധ ഏജന്‍സികളെയും വിദഗ്ദ്ധരെയും ഇതിനായി കെ.എസ്.ഡബ്ല്യു.ഡി.സി സംസ്ഥാന തലത്തില്‍ എംപാനല്‍ ചെയ്യും. ഉല്‍പ്പന്നത്തിന്റെ വിപണി സാധ്യത മുതല്‍ ബ്രാന്റിങിലും മാര്‍ക്കറ്റിങിലും വരെ സംരംഭകര്‍ക്ക് സഹായം ലഭ്യമാക്കും. ഇതിനായി ബിസിനസ് ഇന്‍കുബേഷന്‍ ഹബ്, പ്രൊജക്ട് ഡെവലപ്‌മെന്റ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്, ഇന്നവേഷന്‍ ക്ലാസ്റൂം, കരിയര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, റിസര്‍ച്ച് വിങ് എന്നിവ പ്രൊജക്ട് കണ്‍സള്‍ട്ടന്‍സിയുടെ ഭാഗമായുണ്ടാകും. സംരംഭകത്വ വികസന സമിതി (EDC), നൈപുണ്യ വികസന ഇടപെടല്‍ പരിപാടി (SEIP), മെന്ററിങിനുള്ള സമഗ്ര സമീപനം (AHAM) എന്നിങ്ങനെ മൂന്ന് വിഭാഗമായി തിരിച്ചാണ് പ്രൊജക്ട് കണ്‍സള്‍ട്ടന്‍സി സംരംഭകര്‍ക്ക് സഹായം നല്‍കുന്നത്.