തിരുവനന്തപുരം | ആശാ വര്‍ക്കര്‍മാരുടെ കഴിഞ്ഞ മാസത്തെ ഓണറേറിയം കുടിശ്ശിക അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ജനുവരിയിലെ ഓണറേറിയം കുടിശ്ശികയാണ് അനുവദിച്ചത്. സമരം തുടങ്ങി 18ാം ദിവസമാണ് സര്‍ക്കാര്‍ നടപടി. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശികയും ഇന്‍സെന്റീവും സര്‍ക്കാര്‍ അനുവദിച്ചു.എന്നാല്‍ പെന്‍ഷന്‍ ആനുകൂല്യം ലഭിക്കാതെ സമരം നിര്‍ത്തില്ലെന്ന് ആശമാര്‍ വ്യക്തമാക്കി. ചെയ്ത ജോലിയുടെ ശമ്പളമാണ് ലഭിച്ചതെന്നും ഓണറേറിയം അക്കൗണ്ടുകളില്‍ എത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഇന്‍സെന്റീവുള്‍പ്പെടെ 89% എല്ലാ ആശാ വര്‍ക്കേഴ്‌സിനും ലഭിക്കുന്നുണ്ടെന്നും രണ്ടായിരത്തില്‍ താഴെ മാത്രം ജോലിക്കാരാണ് സമരത്തില്‍ പങ്കെടുക്കുന്നതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.