പൂനെയിലെ ബസ് സ്റ്റാൻഡിൽ നടന്ന ബലാത്സംഗത്തിൽ വ്യാപക പ്രതിഷേധം; ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധ സമരം അക്രമാസക്തമായി

Wait 5 sec.

മഹാരാഷ്ട്രയിൽ പൂനെയിലെ ബസ് സ്റ്റാൻഡിൽ നടന്ന ബലാത്സംഗത്തിൽ വ്യാപക പ്രതിഷേധം. പോലീസ് സ്റ്റേഷനിൽ നിന്ന് 100 മീറ്റർ അകലെ നടന്ന സംഭവത്തിൽ ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധ സമരം അക്രമാസക്തമായി. അതെ സമയം പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികമാണ് പോലീസ് പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിൽ പൂനെയിലെ സ്വാർഗേറ്റ് ഡിപ്പോയിലെ ഒരു ബസിനുള്ളിലാണ് 26 വയസ്സുള്ള യുവതി ബലാത്സംഗത്തിന് ഇരയായത്. പോലീസ് സ്റ്റേഷനിൽ നിന്ന് 100 മീറ്റർ അകലെ നടന്ന സംഭവത്തിൽ പ്രതിയെ ഇനിയും പിടിക്കാനായിട്ടില്ല. വിവിധ രാഷ്ട്രീയ സംഘടനകൾ സംഭവത്തിൽ പ്രതിഷേധിച്ചു. തിരക്കേറിയ സ്ഥലത്ത് ഒരു പോലീസ് സ്റ്റേഷനടുത്ത് നടന്ന സംഭവം തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്ന് എൻസിപി ശരദ് പവാർ പക്ഷം നേതാവ് സുപ്രിയ സുലെ കുറ്റപ്പെടുത്തി . പോലീസ് സ്റ്റേഷന് മുൻപിൽ ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധ സമരം അക്രമാസക്തമായി. അതെ സമയം പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികമാണ് പോലീസ് പ്രഖ്യാപിച്ചത്.also read; സംഘർഷത്തെ തുടർന്ന് നിർത്തി വച്ച മഹാരാഷ്ട്ര – കർണാടക ബസ് സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചുചൊവ്വാഴ്ച പുലർച്ചെ പൂനെയിലെ തിരക്കേറിയ സ്വർഗേറ്റ് ബസ് സ്റ്റാൻഡിന് നടുവിലും പോലീസ് സ്റ്റേഷനിൽ നിന്ന് 100 മീറ്റർ അകലെയും പാർക്ക് ചെയ്തിരുന്ന ബസിനുള്ളിൽ 26 കാരിയായ യുവതിയാണ് ബലാത്സംഗത്തിനിരയായത്. ദത്താത്രയ രാംദാസ് എന്നയാളാണ് പ്രതിയെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. 36 കാരനായ രാംദാസ് നേരത്തെ തന്നെ നിരവധി കേസിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പുലർച്ചെ സത്താറ ജില്ലയിലെ സ്വന്തം ഗ്രാമമായ ഫാൽട്ടനിലേക്ക് പോവുകയായിരുന്ന വീട്ടുജോലിക്കാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. രാവിലെ സ്റ്റാന്റിലെത്തിയ യുവതിയെ രാംദാസ് ‘സഹോദരി’ എന്ന് വിളിച്ചാണ് അടുത്തെത്തിയത്. എവിടെ പോകാനാണ് എന്ന് ചോദിക്കുകയും, യുവതി സ്ഥലം പറഞ്ഞപ്പോൾ പാർക്ക് ചെയ്ത ഇട്ടിരുന്ന ബസ് ചൂണ്ടിക്കാട്ടി ഇതിൽ കയറിയാൽ മതി എന്ന് പറയുകയും ചെയ്തു. അതിരാവിലെ ബസിൽ വെളിച്ചമില്ലാത്തത് യുവതി ചോദ്യം ചെയ്തപ്പോൾ, മറ്റു യാത്രക്കാർ ഉറങ്ങുകയാണെന്നും അതിനാൽ ലൈറ്റ് ഓഫ് ചെയ്ത് വച്ചിരിക്കുകയാണ് എന്നുമായിരുന്നു മറുപടി. തുടർന്ന് യുവതി ബസിൽ കയറിയതും ഇയാൾ ഉടൻ തന്നെ ഡോർ അടക്കുകയും ബലാത്സംഗം ചെയ്യുകയും ആയിരുന്നു.The post പൂനെയിലെ ബസ് സ്റ്റാൻഡിൽ നടന്ന ബലാത്സംഗത്തിൽ വ്യാപക പ്രതിഷേധം; ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധ സമരം അക്രമാസക്തമായി appeared first on Kairali News | Kairali News Live.