മഹാരാഷ്ട്രയ്ക്കും കർണാടകയ്ക്കും ഇടയിലുള്ള ബസ് സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. ഇരു സംസ്ഥാനങ്ങളും നടത്തുന്ന ബസുകളിലെ ജീവനക്കാർക്കെതിരായ ആക്രമണത്തെത്തുടർന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ കോലാപൂരിൽ നിന്ന് സങ്കേശ്വറിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചത്. അതേസമയം കർണാടകയിലെ നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബെലഗാവിയിലെയും ചിക്കോടിയിലെയും ഡിപ്പോകളിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് 50 ഓളം റൂട്ടുകളിൽ ബസുകൾ ഓടിക്കാൻ തുടങ്ങി.ഇരു സംസ്ഥാനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ നടത്തിയ ഏകോപന യോഗത്തെ തുടർന്നാണ് ബസ് സർവീസുകൾ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്. യാത്രക്കാർ, ബസ് ജീവനക്കാർ, വാഹനങ്ങൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കാനും യോഗത്തിൽ തീരുമാനമായി. ഇരു സംസ്ഥാനങ്ങളിലും ബസുകൾ നശിപ്പിച്ചതിൽ ഉൾപ്പെട്ടവർക്കെതിരെ ചുമത്തിയ കേസുകളുടെ വിശദാംശങ്ങളും ഉദ്യോഗസ്ഥർ കൈമാറി. ALSO READ; ‘ഹിന്ദി കാരണം നശിച്ചത് 25 പ്രാദേശിക ഭാഷകൾ, മാതൃഭാഷകളെ ഇല്ലാതാക്കുന്നു’; കേന്ദ്ര നയത്തിനെതിരെ ആഞ്ഞടിച്ച് എംകെ സ്റ്റാലിൻബസ് സർവീസുകൾ എത്രയും വേഗം പുനരാരംഭിക്കണമെന്ന് യോഗത്തിൽ ധാരണയായതായി എംഎസ്ആർടിസി ഉദ്യോഗസ്ഥൻ പറഞ്ഞു. ബസ് റൂട്ടുകളുടെ തുടർച്ചയായ നിരീക്ഷണം, സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കൽ എന്നിവയുൾപ്പെടെ സുഗമമായ പ്രവർത്തനങ്ങൾക്കായി മാർഗ്ഗനിർദ്ദേശങ്ങൾ നിശ്ചയിച്ചു. കൂടുതൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷാ നടപടികൾ പാലിക്കുന്നതിനൊപ്പം ബസ് സർവീസുകൾ ക്രമേണ സാധാരണ നിലയിലാകുമെന്ന് ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥർ ഉറപ്പുനൽകി.The post സംഘർഷത്തെ തുടർന്ന് നിർത്തി വച്ച മഹാരാഷ്ട്ര – കർണാടക ബസ് സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു appeared first on Kairali News | Kairali News Live.