കടുവ പൊതുവെ മനുഷ്യനെ പേടിയുളള ജീവിയാണ്. അവരെ ആക്രമിക്കുമോ എന്ന ഭയത്തിൽ രക്ഷപ്പെടുന്നതിനിടെയാണ് പ്രതിരോധിക്കുന്ന സാഹചര്യമുണ്ടാകുന്നത്. കടുവകൾക്ക് പ്രായമായാൽ ഇര പിടിക്കാനുള്ള ശേഷി നഷ്ടപ്പെടും. വേഗത്തിൽ ഭക്ഷണം ലഭിക്കുമോ എന്ന അലച്ചിലിലാണ് അവ കാടിറങ്ങുന്നത്. ദ ക്യു അഭിമുഖത്തിൽ കടുവകളെ കുറിച്ച് സയൻസ് കമ്മ്യൂണിക്കേറ്റർ വിജയകുമാർ ബ്ലാത്തൂർ.