ജറുസലം ∙ വടക്കന്‍ ഇസ്രയേലില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി 10 പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്. ഭീകരാക്രമണമാണെന്നാണ് സംശയം. പ്രാദേശിക സമയം വൈകിട്ട് 4.18നായിരുന്നു സംഭവം. വടക്കന്‍ ഇസ്രയേലിലെ ഹൈവേ 65ലാണ് വാഹനം കാല്‍നടയാത്രക്കാര്‍ക്ക് നേരെ ഇടിച്ചുകയറ്റിയത്.