ദുബായിൽ മെട്രോ സ്റ്റേഷനുകളിൽ ടിക്കറ്റ് വെൻഡിങ് മെഷീനുകൾ വഴി നോൾ കാർഡുകൾ ടോപ്പ്-അപ്പ് ചെയ്യുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 20 ദിർഹമാക്കി. മാർച്ച് 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് ആർടിഎ അറിയിച്ചു. നേരത്തെ ഇത് 5 ദിർഹമായിരുന്നു. റീചാർജ് ചെയ്യുന്ന സ്ഥലലം അനുസരിച്ച് മിനിമം ടോപ് അപ് നിരക്കിൽ മാറ്റമുണ്ട്. മെട്രോ ടിക്കറ്റ് ഓഫിസുകളിൽ നിലവിലെ മിനിമം നിരക്ക് 50 ദിർഹമാണ്. യാത്ര ചെയ്യണമെങ്കിൽ നോൾ കാർഡിൽ വേണ്ട മിനിമം ബാലൻസ് ഏഴര ദിർഹമാണ്.അതേസമയം, റമദാൻ മാസത്തിലെ പാർ‍ക്കിങ് സമയമാറ്റങ്ങളും ടോൾ നിരക്കും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. മെട്രോ സമയങ്ങളിലും മാറ്റമുണ്ടാകും. തിങ്കൾ മുതൽ വ്യാഴം വരെയും ശനിയാഴ്ചകളിലും മെട്രോ രാവിലെ അഞ്ച് മുതൽ രാത്രി പന്ത്രണ്ട് വരെ സർവീസ് നടത്തും. വെള്ളിയാഴ്ചകളിൽ രാത്രി ഒരു മണിവരെ സർവീസ് നീളും. ഞായറാഴ്ച രാവിലെ എട്ടിന് മാത്രമേ സർവീസ് തുടങ്ങൂ. ഇത് രാത്രി പന്ത്രണ്ട് വരെ തുടരും.ALSO READ; പുണ്യമാസമെത്തി: യുഎഇയിൽ 4,343 തടവുകാർക്ക് മോചനം; മാപ്പ് നൽകുന്നത് മാനസാന്തരമുണ്ടായവർക്കും നന്നായി പെരുമാറിയവർക്കുംതിങ്കൾ മുതൽ ശനിവരെ വൈകിട്ട് ആറ് മുതൽ രാത്രി എട്ട് വരെ പാർക്കിങ് സൗജന്യമാണ്. എന്നാൽ രാത്രി പത്തിന് പകരം 12 വരെ പാർക്കിങ് ഫീസ് ഈടാക്കും. രാവിലെ 9 മുതൽ വൈകിട്ട് അഞ്ച് വരെ ആറ് ദിർഹമാണ് ടോൾ നിരക്ക്. രാവിലെ ഏഴിനും ഒൻപതിനും ഇടയ്ക്കും വൈകിട്ട് അഞ്ചിനും അടുത്ത ദിവസം പുലർച്ചെ രണ്ട് വരെയും നാല് ദിർഹമാണ് നിരക്ക്.The post ദുബായ്: മെട്രോ സ്റ്റേഷനുകളിൽ നോൾ കാർഡുകൾ ടോപ്പ്-അപ്പ് ചെയ്യാനുള്ള കുറഞ്ഞ തുക 20 ദിർഹമാക്കി appeared first on Kairali News | Kairali News Live.