തിരുവനന്തപുരം | മാതാവിനെ ആക്രമിക്കുകയും വീട് അടിച്ചുതകര്‍ക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. വിതുര ചെറ്റച്ചല്‍ സ്വദേശി മുഹമ്മദ് ഫയാസാണ് അറസ്റ്റിലായത്.46കാരിയായ മാതാവിന്റെ കഴുത്തിന് കുത്തിപ്പിടിച്ച് മര്‍ദിച്ച ശേഷം മുഖത്തടിക്കുകയും പിടിച്ചു തള്ളിയിടുകയും ചെയ്തു. പിന്നീട് വീട് അടിച്ചു തകര്‍ക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു.പരുക്കേറ്റ മാതാവ് വിതുര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി ലഹരിക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു. വിതുര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത നാലു ലഹരി കേസുകളിലെ പ്രതിയാണ് ഫയാസ്.