‘ജുഡീഷ്യറിയോട് യുദ്ധം ചെയ്യുന്നത് ഹീറോയിസം എന്ന് ധാരണ, രാഷ്ട്രീയ പാർട്ടികൾ ഇങ്ങനെ ചെയ്യുന്നത് ദൗർഭാഗ്യകരം’

Wait 5 sec.

‘‘സിനിമ, രാഷ്ട്രീയ പാർട്ടികൾ എന്നിവരുമായി ബന്ധപ്പെട്ടാണ് അനധികൃത പോസ്റ്ററുകളും മറ്റുമുള്ളത്. സിനിമ മേഖലയിലെ ഈ പ്രശ്നം ഒറ്റ ദിവസം കൊണ്ട് പരിഹരിക്കാവുന്നതേ ഉള്ളൂ. എന്നാൽ‍ രാഷ്ട്രീയ പാർട്ടികൾ ഇങ്ങനെ ചെയ്താൽ എന്തു ചെയ്യും? ജുഡീഷ്യറിയോട് യുദ്ധം ചെയ്യുന്നതാണ് ഹീറോയിസം എന്നാണ് അവർ ധരിച്ചു വച്ചിരിക്കുന്നത്. അനധികൃതമായിട്ടുള്ള ബോർഡുകളും കൊടി തോരണങ്ങളും വയ്ക്കില്ലെന്ന് രാഷ്ട്രീയ പാർട്ടികൾ തന്നെ സ്വയം തീരുമാനമെടുത്താൽ കേരളത്തിലുടനീളം അത് നടപ്പാകും. എന്നാൽ ഭരണത്തിലിരിക്കുന്ന പാർട്ടി തന്നെ അനധികൃത ബോർഡുകളും മറ്റും സ്ഥാപിക്കുകയാണ്. ഇത് ദൗർഭാഗ്യകരമാണ്’’ – അനധികൃത ബോർഡുകളും ഫ്ലക്സുകളും നീക്കം ചെയ്യുന്ന വിഷയത്തിൽ ഹൈക്കോടതി അഭിപ്രായപ്പെട്ടത് ഇങ്ങനെ. സെക്രട്ടറിയേറ്റിനു മുന്നിൽ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ (കെഎസ്ഇഎ) കൂറ്റൻ ബോർഡ് വച്ച സംഭവത്തിൽ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടിനെയും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രൂക്ഷമായി വിമർശിച്ചു.