വികസന വ‍ഴിയിൽ വി‍ഴിഞ്ഞം തുറമുഖം. ഇന്ന് 7 കപ്പലുകൾ തുറമുഖത്ത് എത്തും. MSC വിൻഡ് 2, MSC സൃഷ്ടി, MSC മാനസ എഫ്, MSC ദിയ എഫ്, MSC യൂണിറ്റി v1, MSC എം വൈഡി ഹാങ് ഷോയു, MSC റോബർട്ട് v എന്നീ കപ്പുലുകളാണ് എത്തുക.ഊഴമനുസരിച്ചായിരിക്കും ഇവയുടെ ബെർത്തിങ്. വലിയ കപ്പലുകളാണെങ്കിൽ ഒരേസമയം രണ്ടുകപ്പലുകളെ ആയിരിക്കും ബെർത്തിൽ പ്രവേശിപ്പിക്കുക. ഇതാദ്യമാണ് ഒരുദിവസം ഇത്രയധികം കപ്പലുകൾ വി‍ഴിഞ്ഞം തുറമുഖത്ത് ഷെഡ്യൂൾ ചെയ്യുന്നത്.Also Read: ലൗ ജിഹാദ് എന്ന് പറഞ്ഞ് വേട്ടയാടും ജാർഖണ്ഡ് സ്വദേശികൾക്ക് പ്രണയ സാക്ഷാത്കാരം ദൈവത്തിന്റെ സ്വന്തം നാട്ടിൽ: റിയൽ കേരള സ്റ്റോറിമാസം ശരാശരി 45 കപ്പലുകൾ വിഴിഞ്ഞത്ത് എത്തുന്നതായാണ് കണക്ക്. നിലവിൽ ട്രയൽ റൺ ആരംഭിച്ച ജൂലൈ 11 നുശേഷം 180 കപ്പലുകൾ തുറമുഖത്ത് വന്നു. ഇവയിൽ നിന്ന് 3.50 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു. മാർച്ച് ആദ്യവാരം വിഴിഞ്ഞത്തുനിന്ന് നേരിട്ട് യൂറോപ്പിലേക്ക് കപ്പലുകൾ പോയി തുടങ്ങും.The post വികസന വഴിയിൽ വിഴിഞ്ഞം; തുറമുഖത്ത് ഇന്ന് 7 കപ്പലുകൾ എത്തും appeared first on Kairali News | Kairali News Live.