‘അതുപോലൊരു സിനിമ ചെയ്യാന്‍ പറ്റാത്തതില്‍ എനിക്ക് ജോണി ആന്റണിയോട് അസൂയയുണ്ട്’: ജീത്തു ജോസഫ്

Wait 5 sec.

മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ പാകത്തില്‍ ഒരുപിടി സിനിമകള്‍ നമുക്ക് സമ്മാനിച്ച സംവിധായകനാണ് ജീത്തു ജോസഫ്. ഇപ്പോഴിതാ ജോണി ആന്റണിയുമായുള്ള ഒരു അനുഭവം തുറന്നുപറയുകയാണ് താരം.സി.ഐ.ഡി മൂസ പോലൊരു സിനിമ എനിക്ക് ചെയ്യാന്‍ പറ്റാത്തതില്‍ ജോണി ആന്റണിയോട് അസൂയയുണ്ടെന്ന് അയാളോട് ഞാന്‍ പറഞ്ഞിട്ടുണ്ടെന്ന് ജീത്തു ജോസഫ് പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിനോടായിരുന്നു അദ്ദേഹം മനസ് തുറന്നത്.Also Read : ഇന്ത്യന്‍ സിനിമയില്‍ ജ്വലിച്ചുനിന്നിരുന്ന താരറാണി ! ശ്രീദേവി വിടവാങ്ങിയിട്ട് 7 വര്‍ഷം‘ദൃശ്യം എന്ന സിനിമ എനിക്ക് ഇപ്പോള്‍ ഒരു ഭാരമാണ്. ദൃശ്യത്തിന് ശേഷം എല്ലാവരും എന്റെയടുത്ത് നിന്ന് പ്രതീക്ഷിക്കുന്നത് അതുപോലുള്ള സിനിമയാണ്. ഞാന്‍ ഏത് പടം ചെയ്താലും ദൃശ്യത്തിനെപ്പോലെ വന്നില്ല എന്നാണ് പലരും പറയുന്നത്. ദൃശ്യം ഓള്‍റെഡി ചെയ്തുകഴിഞ്ഞു. ഇനി അതുപോലൊന്ന് സാധ്യമല്ല.ഞാനിപ്പോള്‍ ഒരു കോമഡി സിനിമ ചെയ്യാന്‍ പോവുകയാണ് എന്നറിഞ്ഞാല്‍ പലരും വല്ലാത്തൊരു നോട്ടം നോക്കും. ‘ഇയാള്‍ കോമഡി പടമൊക്കെ ചെയ്യുമോ’ എന്നാണ് അതിന്റെ അര്‍ത്ഥം. ഒരു ഫിലിംമേക്കറെന്ന നിലയില്‍ എല്ലാ ജോണറും എക്സ്പ്ലോര്‍ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സി.ഐ.ഡി മൂസ പോലൊരു സിനിമ എനിക്ക് ചെയ്യാന്‍ പറ്റാത്തതില്‍ ജോണി ആന്റണിയോട് അസൂയയുണ്ടെന്ന് അയാളോട് ഞാന്‍ പറഞ്ഞിട്ടുണ്ട്,’ ജീത്തു ജോസഫ് പറയുന്നു.The post ‘അതുപോലൊരു സിനിമ ചെയ്യാന്‍ പറ്റാത്തതില്‍ എനിക്ക് ജോണി ആന്റണിയോട് അസൂയയുണ്ട്’: ജീത്തു ജോസഫ് appeared first on Kairali News | Kairali News Live.