കേന്ദ്രം തന്നാല്‍ തന്നു തന്നില്ലെങ്കില്‍ തന്നില്ല എന്നാണ് ഇപ്പോഴത്തെ അവസ്ഥയെന്നും അധികാര കേന്ദ്രീകരണത്തിന്റെ പുതിയ തലമാണ് രാജ്യത്ത് എന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍. എന്നാല്‍, കേരളം അധികാര വികേന്ദ്രീകരണ മാതൃകയാണ് പുലർത്തുന്നത്.രാജ്യത്ത് ജനകീയാസൂത്രണം ശരിയായി നടക്കുന്നില്ല. അധികാരാവകാശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്നില്ല. ജി എസ് ടി അടക്കം പിടിച്ചു വെക്കുകയാണ്. എന്നാൽ, സംസ്ഥാനം അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടി നല്‍കുന്നു. 20 വര്‍ഷത്തിനകം വികസിത, അര്‍ധ വികസിത രാജ്യങ്ങള്‍ക്കൊപ്പം കേരളം എത്തും. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.Read Also: അന്യമത വിദ്വേഷ പരാമര്‍ശം; പി സി ജോര്‍ജ് കീഴടങ്ങിഇ കെ നായനാര്‍ അക്കാദമിയില്‍ എ കെ ജി പഠന ഗവേഷണ കേന്ദ്രവും പാട്യം ഗോപാലന്‍ പഠന ഗവേഷണ കേന്ദ്രവും സംഘടിപ്പിച്ച അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് ത്രിദിന സെമിനാറിൽ ‘അധികാര വികേന്ദ്രീകരണവും തദ്ദേശ ഭരണവും’ എന്ന വിഷയത്തിലുള്ള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം വി ഗോവിന്ദൻ മാസ്റ്റർ.The post ‘കേന്ദ്രം തന്നാല് തന്നു, തന്നില്ലെങ്കില് തന്നില്ല എന്നാണ് ഇപ്പോഴത്തെ അവസ്ഥ’; അധികാര കേന്ദ്രീകരണത്തിന്റെ പുതിയ തലമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.