ദാഹം മാറ്റാൻ ഒരു മോജിറ്റോ

Wait 5 sec.

ചൂട് കൂടുതലുള്ള സമയത്ത് ഒരു തണുത്ത മോജിറ്റോ കുടിച്ചാൽ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെയാണ്. പൊരി വെയിലത്ത് ഒരു മോജിറ്റോ കുടിക്കാവുന്നതാണ്. ദഹനത്തിനും ഇത് നല്ലതാണ്. മനസും ശരീരവും തണുക്കാൻ പുതിന നാരങ്ങ മോജിറ്റോ ഉണ്ടാക്കി കുടിച്ചാലോ. അതിനായി ആവശ്യം ചേരുവകൾപുതിനയില – 10 ഇലചെറുനാരങ്ങ – 2 ചെറിയ കഷ്ണംനാരങ്ങ ജ്യൂസ് – 2 ടേബിൾ സ്പൂൺഉപ്പ് – 1 നുള്ള്സോഡ – 500 മില്ലിപഞ്ചസാര – ആവശ്യത്തിന്ഐസ് ക്യൂബ് പൊടിച്ചത്also read:ഒരു പഴം മാത്രം മതി ! ഞൊടിയിടയില്‍ കിടിലന്‍ ദോശ റെഡിതയ്യാറാക്കുന്നതിനായി പുതിനയില, നാരങ്ങ അരിഞ്ഞു വെച്ചിരിക്കുന്നത്, പഞ്ചസാര, ഉപ്പ് എന്നിവ എല്ലാം കൂടി ചേർത്ത് നന്നായി ഒന്ന് ചതച്ചെടുക്കുക. ഈ ചതച്ചെടുത്ത് എല്ലാം കൂടി ഗ്ലാസ്സിലേക്കു ഇടുക, ശേഷം ഇതിലേക്ക് സോഡാ ഒഴിക്കുക. ഓരോ സ്പൂൺ ചെറുനാരങ്ങാ നീരും, ഐസ് ക്യൂബ്‌സും സോഡയും ചേർത്ത് നല്ല പോലെ മിക്സ് ചെയ്ത് കുടിക്കാം.The post ദാഹം മാറ്റാൻ ഒരു മോജിറ്റോ appeared first on Kairali News | Kairali News Live.