കൊച്ചി | ബോഡി ബില്‍ഡിങ് താരങ്ങളെ പോലീസില്‍ ഇന്‍സ്‌പെക്ടറാക്കാനുള്ള മന്ത്രിസഭാ തീരുമാനം ഏറെ വിവാദമായിരിക്കെ നിയമന ശിപാര്‍ശ നല്‍കിയ ഷിനു ചൊവ്വ കായികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടു. ഇന്നു രാവിലെ നടന്ന പരീക്ഷയില്‍ 100 മീറ്റര്‍ ഓട്ടം, ലോങ് ജംപ്, ഹൈജംപ്, 1500 മീറ്റര്‍ ഓട്ടം എന്നിവയില്‍ ഷിനുവിന് വിജയിക്കാനായില്ല. അതേ സമയം മറ്റൊരു ബോഡി ബില്‍ഡറായ ചിത്തരേഷ് നടേശന്‍ കായിക ഭമത പരീക്ഷക്കെത്തിയില്ല.ആംഡ് ബറ്റാലിയന്‍ ഇന്‍സ്‌പെക്ടര്‍മാരായി ബോഡി ബില്‍ഡിങ് താരങ്ങള്‍ക്ക് നിയമനം നല്‍കാന്‍ മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്.നിരവധി കായിക താരങ്ങള്‍ ജോലിക്കായി കാത്തിരിക്കുമ്പോഴാണ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ബോഡി ബില്‍ഡിങ് താരങ്ങള്‍ നിയനം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.കൊച്ചിക്കാരനായ ചിത്തരേഷ് നടേശന്‍, ദക്ഷിണകൊറിയയില്‍ നടന്ന രാജ്യാന്തര ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പിലെ മിസ്റ്റര്‍ യൂണിവേഴ്‌സാണ്. കണ്ണൂര്‍ക്കാരനായ ഷിനു ചൊവ്വ ബോഡി ബില്‍ഡിങ് ലോക ചാപ്യംന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ ആദ്യ ഇന്ത്യാക്കാരനാണ്