ഭാസുരേന്ദ്രബാബുവിന്റെ ‘യുവത്വം ജ്വലിച്ചുയർന്ന കാലം’; പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു

Wait 5 sec.

ഭാ സുരേന്ദ്ര ബാബുവിന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്ന പുസ്തകത്തിന്റെ കവർ പ്രകാശനത്തിൽ പങ്കുചേർന്ന് മന്ത്രി എം ബി രാജേഷ്. സോഷ്യൽ മീഡിയയിലൂടെയാണ് കവർ പ്രകാശനം നടത്തിയത്. എഴുത്തുകാരനും സമൂഹ്യപ്രവർത്തകനും ഇടതു ചിന്തകനും ആണ് ശ്രീ ഭാസുരേന്ദ്രബാബു. അദ്ദേഹം വിട്ടു പിരിഞ്ഞിട്ട് ഒരു വർഷമാകുന്ന വേളയിലാണ് ‘യുവത്വം ജ്വലിച്ചുയർന്ന കാലം’ എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്യുന്നത്.കേരളത്തിന്റെ സാമൂഹ്യ, സാംസ്കാരിക, സാഹിത്യ രംഗങ്ങളിൽ വിപ്ലവകരമായ സ്വാധീനം ചെലുത്തിയ ജനകീയ സാംസ്കാരിക വേദിയുടെ രൂപീകരണത്തിൽ നിർണായകമായ പങ്കാണ് അദ്ദേഹം വഹിച്ചത് എന്നും മന്ത്രി കവർ പ്രകാശനം ചെയ്ത് കുറിച്ചു. കേരള ചരിത്രത്തിന്റെ തന്നെ ഭാഗമായ സാംസ്കാരിക വേദി കാലത്തെ അദ്ദേഹത്തിൻറെ അനുഭവങ്ങൾ ആണ് ഈ പുസ്തകത്തിൽ . പ്രശസ്ത ഡിസൈനർ ശ്രീ സൈനുൽ ആബിദിൻ ആണ് കവർ ഡിസൈൻ ചെയ്തത്.also read: ഓര്‍മകള്‍ക്ക് വര്‍ണങ്ങള്‍ ഏറെ… 27 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ചിത്രം പങ്കുവെച്ച് മന്ത്രി വീണാ ജോര്‍ജ്കെ ടി ജലീൽ എം എൽ എ ഉൾപ്പടെ ഈ ബുക്കിന്റെ കവർ പ്രകാശനം ചെയ്തിട്ടുണ്ട്. The post ഭാസുരേന്ദ്രബാബുവിന്റെ ‘യുവത്വം ജ്വലിച്ചുയർന്ന കാലം’; പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു appeared first on Kairali News | Kairali News Live.