പുതിയതായി എസി വാങ്ങുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക, ഇല്ലേല്‍ പണി കിട്ടും

Wait 5 sec.

സംസ്ഥാനത്ത് ഇപ്പോള്‍ ഉയര്‍ന്ന താപനിലയാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഒന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും വിയര്‍ത്തൊലിക്കുകയാണ് എല്ലാവരും. അതിനാല്‍ത്തന്നെ ചൂടിനെ നേരിടാന്‍ നമ്മളില്‍ പലരും വീടുകളില്‍ എസി വാങ്ങാനുള്ള തയ്യാറെടുപ്പിലായിരിക്കും ഇപ്പോള്‍. എന്നാല്‍ എസി വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്.മുറിയുടെ വലുപ്പം കണക്കാക്കി അതനുസരിച്ചുള്ള എസിയെ വാങ്ങാവൂ. മികച്ച പെഫോര്‍മന്‍സും കുറഞ്ഞ വൈദ്യുതി ചെലവുമുള്ള എസികള്‍ വാങ്ങണം. ഇതിനായി എസികളുടെ സ്റ്റാര്‍ റേറ്റിങ് ശ്രദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും.ഏറ്റവും കുറവ് വൈദ്യുതി ഉപഭോഗമുള്ളത് 5 സ്റ്റാര്‍ എസികള്‍ക്കാണ്. സാറ്റാര്‍ റേറ്റിങ് കുറയുന്നതനുസരിച്ച് ഉപഭോഗവും കൂടും. ഇന്‍വെര്‍ട്ടര്‍ എസികളും നോണ്‍ ഇന്‍വെര്‍ട്ടര്‍ എസികളും ഉണ്ട്. ഇന്‍വെര്‍ട്ടര്‍ എസികളാണ് ഉയര്‍ന്ന പെര്‍ഫോര്‍മന്‍സ് നല്‍കുന്നവ.Also Read : ഉള്ളിയുണ്ടോ വീട്ടില്‍? കുക്കറിലെ ഏത് വലിയ കറയും പോകും ഞൊടിയിടയില്‍, ഇതാ ഒരു എളുപ്പവഴിഅംഗീകൃത ഡിലേഴ്‌സിന്റെ പക്കല്‍ നിന്ന് എസി വാങ്ങുന്നതാണ് നല്ലത്. കാരണം കൃത്യമായ സര്‍വീസ് ലഭിക്കാനും കൃത്യമായ നിര്‍ദേശങ്ങള്‍ ലഭിക്കാനും ഇത് നല്ലതാണ്. വാങ്ങാന്‍ ഉദ്ദേശിക്കുന്ന എസിയുടെ പെര്‍ഫോര്‍മന്‍സ്, സര്‍വീസ്, ഓഫര്‍ എന്നിവയുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ മറ്റ് ഉപയോക്താക്കളില്‍ നിന്നും ചോദിച്ചറിയുന്നത് നല്ലതാണ്.വിന്‍ഡോ എസികള്‍ക്ക് വില കുറവാണ്. എളുപ്പത്തില്‍ ഇവ ഇന്‍സ്റ്റാള്‍ ചെയ്യാനാവും. എന്നാല്‍ ഇവയ്ക്ക് വേഗത്തില്‍ കൂളിങ് നല്‍കാന്‍ കഴിയില്ല. എന്നാല്‍ സ്പ്ലിറ്റ് എസികള്‍ വേഗത്തില്‍ കൂളിങ് നല്‍കുന്നു, പക്ഷേ വില കുറച്ച് കൂടുതല്‍ ആണ്.എസികളുടെ പ്രധാന ഘടകമാണ് ബ്ലോവര്‍ ഫാന്‍. മുറി വേഗത്തില്‍ തണുപ്പിക്കുന്നതില്‍ ഇത് പ്രധാന പങ്കുവഹിക്കുന്നു. കൂടുതല്‍ എയര്‍ പാസേജ് ശേഷിയുള്ളവ മികച്ച പെര്‍ഫോമന്‍സ് നല്‍കും. മികച്ച കപ്പാസിറ്ററുകളുള്ള എസികള്‍ കൂടുതല്‍ സുരക്ഷ നല്‍കുംThe post പുതിയതായി എസി വാങ്ങുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക, ഇല്ലേല്‍ പണി കിട്ടും appeared first on Kairali News | Kairali News Live.