സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായിരുന്ന പി രാജുവിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. രണ്ടുതവണ പറവൂരിൽ നിന്ന് നിയമസഭാംഗമായിരുന്ന അദ്ദേഹം മികച്ച സമാജികനായിരുന്നു എന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.പി രാജുവിൻ്റെ നിര്യാണത്തിൽ എംവി ഗോവിന്ദൻ മാസ്റ്ററും സ്പീക്കർ എഎൻ ഷംസീറും അനുശോചിച്ചു. മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ പി രാജുവിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും രണ്ടുതവണ വടക്കൻ പറവൂരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മികച്ച സാമാജികനായിരുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ അനുശോചിച്ചു. സിപിഐ ജില്ലാ സെക്രട്ടറിയെന്ന നിലയിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്കായി അദ്ദേഹം അഹോരാത്രം പ്രവർത്തിച്ചുവെന്നും അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു.ALSO READ; വന്യജീവി ആക്രമണ സാധ്യത കൂടിയ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം: മുഖ്യമന്ത്രിപി രാജുവിൻ്റെ അകാല വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് സ്പീക്കർ അനുശോചിച്ചു.1991 ലും 1996 പറവൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും ജനങ്ങളുടെ വിശ്വാസമാർജ്ജിച്ച് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിൻ്റെ സാമൂഹിക – രാഷ്ട്രീയ പ്രതിബദ്ധതയുടെ തെളിവാണ്. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി എന്ന നിലയിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നൽകിയ നേതൃത്വവും പ്രവർത്തനപരമായ സംഭാവനകളും മാതൃകാപരമാണെന്നും . കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The post മുൻ എംഎൽഎ പി രാജുവിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു appeared first on Kairali News | Kairali News Live.