350 രൂപയുടെ ചുറ്റിക, സിനിമ കണ്ടതിന്റെ സ്വാധീനമെന്ന് സംശയം; ഷെമിയെ കഴുത്തില്‍ ഷാള്‍ മുറുക്കി ആക്രമിച്ചു

Wait 5 sec.

തിരുവനന്തപുരം∙ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍ കൊലയ്ക്കുപയോഗിച്ച ചുറ്റിക വാങ്ങിയത് സംഭവദിവസം പകല്‍ 11 മണിയോടെ വെഞ്ഞാറമൂട്ടിലെ ഹാര്‍ഡ്‌വെയര്‍ കടയില്‍നിന്നാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഒരു ഭാഗത്ത് ആണി വലിച്ചെടുക്കുന്ന തരത്തിലുള്ള കനമേറിയ ചുറ്റികയാണ് 350 രൂപ കൊടുത്ത് അഫാന്‍ വാങ്ങിയത്. കൂട്ടക്കൊലയ്ക്ക് അഫാന്‍ ചുറ്റിക തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് പൊലീസിനു വ്യക്തമായിട്ടില്ല.