പുണെ ബലാത്സംഗ കേസ്: പ്രതിയുടെ ഫോട്ടോ പുറത്തുവിട്ട് അന്വേഷണ സംഘം, വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ

Wait 5 sec.

പൊലീസ് സ്റ്റേഷനു 100 മീറ്റർ അകലെ 26കാരിയെ ആളൊഴിഞ്ഞ ബസിൽ കയറ്റി പീഡിപ്പിച്ച പൂണെ ബലാത്സംഗ കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. ദത്ത്രേയ റാംദാസ് ഗഡേ (37) എന്ന പ്രതിക്കായി പൂണെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. 13 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഒളിവിൽ കഴിയുന്ന പ്രതിയുടെ ഫോട്ടോ പുറത്തുവിട്ട അന്വേഷണ സംഘം, ഇയാളെ കുറിച്ച് സൂചന നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. പ്രതിയെ കുറിച്ച് സൂചന ലഭിക്കുന്നവർ 9881670659, 600444569 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചു.