എന്‍സിപി- എസ്, സംസ്ഥാന പ്രസിഡന്‍റിനെ ഉടന്‍ പ്രഖ്യാപിക്കും: ജിതേന്ദ്ര അവാദ്

Wait 5 sec.

എന്‍സിപി- എസ്, സംസ്ഥാന പ്രസിഡന്‍റിനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ജിതേന്ദ്ര അവാദ്. ദേശീയ പ്രസിഡന്‍റ് ശരത് പവാറിന്‍റെ അനുമതിയോടെയായിരിക്കും പ്രഖ്യാപനമെന്നും ജിതേന്ദ്ര അവാദ് കൊച്ചിയില്‍ പറഞ്ഞു.പാര്‍ട്ടി സംസ്ഥാന, ജില്ലാ ഭാരവാഹികളുടെ യോഗത്തിനു ശേഷമാണ് ദേശീയ ജനറല്‍ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.പി സി ചാക്കൊ സംസ്ഥാന പ്രസിഡന്‍റു സ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നത്. ALSO READ; ‘ഞാൻ കൊല്ലാം എന്ന് ഉമ്മയോട് പറഞ്ഞു, ഞങ്ങൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നു’: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ്റെ മൊഴി പുറത്ത്സംസ്ഥാന നേതാക്കളില്‍ നിന്നും ജില്ലാ പ്രസിഡന്‍റുമാരില്‍ നിന്നും അഭിപ്രായം കേട്ട ദേശീയ ജനറല്‍ സെക്രട്ടറി ഇതു സംബന്ധിച്ച് ശരത് പവാറിനെ വിവരം ധരിപ്പിക്കും. തുടര്‍ന്നായിരിക്കും ശരത് പവാര്‍ പുതിയ സംസ്ഥാന പ്രസിഡന്‍റിനെ പ്രഖ്യാപിക്കുക.The post എന്‍സിപി- എസ്, സംസ്ഥാന പ്രസിഡന്‍റിനെ ഉടന്‍ പ്രഖ്യാപിക്കും: ജിതേന്ദ്ര അവാദ് appeared first on Kairali News | Kairali News Live.