കാസർഗോഡ് പയസ്വിനി പുഴയിൽ യുവാവ് മുങ്ങി മരിച്ചു

Wait 5 sec.

കാസർഗോഡ് പയസ്വിനി പുഴയിൽ യുവാവ് മുങ്ങി മരിച്ചു. ആലപ്പുഴ ചെറിയനാട് സ്വദേശി നിഖിൽ (28) ആണ് മരിച്ചത്. പയസ്വിനി പുഴയിൽ ബണ്ട് സർവ്വേയ്ക്ക് എത്തിയ ജീവനക്കാരൻ ആയിരുന്നു നിഖിൽ.ഒറിജിൻ എന്ന കമ്പനിയിൽ കരാർ ജോലിയ്ക്കാരനാണ് നിഖിൽ. നാലാംഗ സംഘത്തോടൊപ്പമാണ് സർവ്വെയ്ക്കായി നിഖിൽ കാസർഗോഡ് എത്തിയത്.പുഴയുടെ ആഴം പരിശോധിക്കുന്നതിനിടയിൽ ആഴമുള്ള കുഴിയിൽ അകപ്പെട്ടതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനംThe post കാസർഗോഡ് പയസ്വിനി പുഴയിൽ യുവാവ് മുങ്ങി മരിച്ചു appeared first on Kairali News | Kairali News Live.