37 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കുന്നു; ഗോവിന്ദയും സുനിത അഹൂജയും വിവാഹമോചിതരായി

Wait 5 sec.

നടന്‍ ഗോവിന്ദയും ഭാര്യ സുനിത അഹൂജയും വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ട്. 37 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷമാണ് വേർപിരിയൽ. ദമ്പതികള്‍ കുറച്ചു കാലമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. അതേസമയം, വിവാഹമോചന റിപ്പോർട്ടുകളെ കുറിച്ച് ഗോവിന്ദയോ സുനിത അഹൂജയോ ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.ഗോവിന്ദയുടെയും സുനിത അഹൂജയുടെയും വ്യത്യസ്തമായ ജീവിതശൈലിയാണ് അസ്വാരസ്യങ്ങൾക്ക് കാരണം എന്നാണ് റിപ്പോര്‍ട്ട്. ഒരു മറാഠി നടിയുമായുള്ള ഗോവിന്ദയുടെ ബന്ധമാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുണ്ട്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സുനിത അഹൂജ ജീവിത സാഹചര്യത്തെക്കുറിച്ച് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇരുവരും വെവ്വേറെ വീടുകളിലാണ് താമസിക്കുന്നതെന്ന് അവര്‍ വെളിപ്പെടുത്തിയിരുന്നു. മീറ്റിംഗുകള്‍ക്കും പരിപാടികള്‍ക്കും ശേഷം രാത്രി വൈകി വരുന്നതിനാലാണിത്. അതിനാൽ, ഗോവിന്ദ പലപ്പോഴും ബംഗ്ലാവില്‍ ഒറ്റയ്ക്ക് ആയിരുന്നു താമസം. Read Also: ക്രൈം ത്രില്ലർ ആരാധകർ കാത്തിരിക്കുന്ന ഹിറ്റ് 3; അടിമുടി സ്വാ​ഗിൽ നാനിയുടെ അർജുൻ സർകാർഗോവിന്ദയും സുനിത അഹൂജയും 1987 മാര്‍ച്ചില്‍ ആണ് വിവാഹിതരായത്. എന്നാൽ, 1988-ല്‍ മകള്‍ ടീന പിറന്നതിന് ശേഷമാണ് ഇരുവരും വിവാഹം പ്രഖ്യാപിച്ചത്. 1997ല്‍ ഇവര്‍ക്ക് യശ്വര്‍ധന്‍ എന്ന മകന്‍ ജനിച്ചു.The post 37 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കുന്നു; ഗോവിന്ദയും സുനിത അഹൂജയും വിവാഹമോചിതരായി appeared first on Kairali News | Kairali News Live.