പത്തനംതിട്ടയിൽ യൂസ്ഡ് കാർ ഷോറൂമിലേക്ക് കാറോടിച്ചു കയറ്റി അതിക്രമം

Wait 5 sec.

പത്തനംതിട്ട കലഞ്ഞൂരിൽ മദ്യലഹരിയിൽ യുവാക്കളുടെ അതിക്രമം.യൂസ്ഡ് കാർ ഷോറൂമിലേക്ക് കാറോടിച്ചു കയറ്റിയായിരുന്നു അതിക്രമം. കലഞ്ഞൂർ വലിയ പളളിക്ക് സമീപമായിരുന്നു സംഭവം.ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അതിക്രമം നടന്നത്. പ്രതികൾ ഷോറൂമിന് മുൻപിൽ നിർത്തിയിട്ടിരുന്ന മൂന്ന് കാറുകളിലേക്കാണ് ആദ്യം കാർ ഇടിച്ചു കയറ്റിയത്. പിന്നീട് ഷോറൂമിലേക്കും അക്രമികൾ കാർ ഓടിച്ചു കയറ്റി.ALSO READ: ‘ഞാൻ കൊല്ലാം എന്ന് ഉമ്മയോട് പറഞ്ഞു, ഞങ്ങൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നു’: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ്റെ മൊഴി പുറത്ത്സംഭവത്തിൽ പ്രതികളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. കാർ ഓടിച്ചിരുന്ന കലഞ്ഞൂര്‍ സ്വദേശി ബിനു, ഒപ്പമുണ്ടായിരുന്ന ജോണ്‍ വര്‍ഗീസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.മദ്യലഹരിയിൽ ആയിരുന്ന പ്രതികളുടെ അതിക്രമത്തിൽ റോജൻ റോയ് ,ബിജു എന്നീ രണ്ട് പരുക്ക് പറ്റിയിട്ടുമുണ്ട്. The post പത്തനംതിട്ടയിൽ യൂസ്ഡ് കാർ ഷോറൂമിലേക്ക് കാറോടിച്ചു കയറ്റി അതിക്രമം appeared first on Kairali News | Kairali News Live.