കാമറക്ക് മുൻഗണന കൊടുക്കുന്നൊരാളാണ് നിങ്ങളെങ്കിൽ നിങ്ങൾക്കൊരു സന്തോഷ വാർത്ത. തങ്ങളുടെ ഫ്ലാഗ്ഷിപ് സീരിസിലെ പുതിയ ഫോണുമായി ഷവോമി എത്തുകയാണ്. ക്വാഡ് കാമറ സെറ്റ് അപ്പുള്ള ഷവോമി 15 അള്‍ട്രാ വ്യാഴാഴ്ച ചൈനയില്‍ അവതരിപ്പിക്കും. 15 അള്‍ട്രായുടെ ഡിസൈന്‍ വെളിപ്പെടുത്തുന്ന ഔദ്യോഗിക ചിത്രങ്ങളും മറ്റും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. Leica ബ്രാന്‍ഡഡ് കാമറകളും HyperOS ഇന്റര്‍ഫേസുമാണ് ഈ ഫോണിന്റെ എടുത്തു പറയാവുന്ന പ്രത്യേകത. മുന്‍ ഷവോമി അള്‍ട്രാ സീരീസ് ഫ്ലാഗ്ഷിപ്പുകളുടെ കാമറ മൊഡ്യൂളുകളോട് സാമ്യമുള്ള വൃത്താകൃതിയിലുള്ള പിന്‍ കാമറ യൂണിറ്റാണ് ഇതിനുള്ളത്. ആന്‍ഡ്രോയിഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റം, 16 ജിബി റാം എന്നിവക്കൊപ്പം ഫോണിന് കരുത്ത് പകരാൻ ഒക്ടാ-കോര്‍ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് പ്രോസസര്‍ എന്നിവയാണ് ഫോണിന്റെ മറ്റു പ്രത്യേകതകള്‍.ALSO READ; ഓനിങ്ങെത്താറായി കേട്ടോ! ഇൻഫിനിക്സ് നോട്ട് 50 സീരീസ് ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ചു50 മെഗാപിക്സല്‍ സോണി LYT-900 സെന്‍സര്‍, 50 മെഗാപിക്സല്‍ സാംസങ് ഐസോസെല്‍ ജെഎന്‍5 അള്‍ട്രാ വൈഡ് ആംഗിള്‍ കാമറ, 50 മെഗാപിക്സല്‍ സോണി ഐഎംഎക്സ് 858 ടെലിഫോട്ടോ സെന്‍സര്‍, 4.3x ഒപ്റ്റിക്കല്‍ സൂമോടുകൂടിയ 200 മെഗാപിക്സല്‍ സാംസങ് ഐസോസെല്‍ എച്ച്പി9 സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ കാമറ യൂണിറ്റ് ആണ് ഫോണിനെ എതിരാളികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. 6.73 ഇഞ്ച് വരുന്ന ക്വാഡ് കർവ്ഡ് ഡിസ്പ്ലേയാണ് 15 അൾട്രക്ക് ഉള്ളത്. 6000 എംഎഎച് ബാറ്ററിയും പ്രതീക്ഷിക്കുന്നുണ്ട്. വിലയെ പറ്റി ഇതുവരെയും കമ്പനി വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.The post ഒന്നും രണ്ടുമല്ല, നാല് കാമറയുമായി ഷവോമി 15 അൾട്രാ എത്തുന്നു; വ്യാഴാഴ്ച ചൈനയിൽ ലോഞ്ച് ചെയ്യും appeared first on Kairali News | Kairali News Live.