’30 ലക്ഷത്തിന്റെ വീട് 20 ലക്ഷം ആക്കി എന്ന പ്രചരണം തെറ്റ്’; വയനാട് പുനരധിവാസത്തിൽ ഒരു കാലതാമസവും ഉണ്ടായിട്ടില്ലെന്ന് മന്ത്രി കെ രാജൻ

Wait 5 sec.

വയനാട് പുനരധിവാസത്തിൽ സർക്കാരിന്റെ ഭാ​ഗത്ത് നിന്നും ഒരു കാലതാമസവും ഉണ്ടായിട്ടില്ലെന്ന് മന്ത്രി കെ രാജൻ. ഒക്ടോബര്‍ നാലിന് ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോയെങ്കിലും ചില കോടതി ഇടപെടലുകൾ ഉണ്ടായി. അതുകൊണ്ട് ഡിസംബര്‍ 27 വരെ പരിശോധന നടത്താൻ പോലും സാധിച്ചില്ല. കോടതി സര്‍ക്കാറിനെ ചുമതലപ്പെടുത്തി നാല് ദിവസത്തിനുള്ളില്‍ തന്നെ മുന്നോട്ട് പോയി.ആദ്യ ഘട്ടത്തിന്റെ കരട് ഇറക്കി പരാതി കേട്ടു. ആദ്യ ലിസ്റ്റ് പൂര്‍ണ്ണമായി അംഗീകരിച്ചു. ദുരന്തബാധിതരുടെ ലിസ്റ്റല്ല, ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവരുടെ ലിസ്റ്റാണ് തയ്യാറാക്കിയത്. ഒന്നും രണ്ടും ലിസ്റ്റുകൾ വീട് നഷ്ടപ്പെട്ടവരുടേതാണ്. ഏഴു സെന്റില്‍ 1000 സ്ക്വയര്‍ ഫീറ്റ് വീട് ആണ് പണിയാൻ ഉദ്ദേശിക്കുന്നത്. സ്പോൺസര്‍ 20 ലക്ഷം അടച്ചാല്‍ മതി എന്നാണ് പറഞ്ഞത്. ബാക്കി മെറ്റീരിയല്‍ സ്പോൺസര്‍ ഷിപ്പിലൂടെ ലഭ്യമാക്കും. എന്നിട്ടും തികഞ്ഞില്ലെങ്കില്‍ സി.എം.ആര്‍.ഡി.എഫിലൂടെ നല്‍കും എന്നും അദ്ദേഹം പറഞ്ഞു. 30 ലക്ഷത്തിന്റെ വീട് 20 ലക്ഷം ആക്കി എന്ന പ്രചരണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ALSO READ: ‘എങ്ങനെ ജീവിക്കുമെന്ന് ഫർസാന എന്നോട് ചോദിച്ചു’: ഫർസാനയെ കൊന്നത് കൂട്ടക്കൊല നടത്തിയ കാര്യം ഏറ്റു പറഞ്ഞതിനുശേഷമാണെന്ന് അഫാൻ്റെ മൊഴി2188 പേര്‍ക്ക് 300 രൂപ ദിനബത്ത 9 മാസത്തേക്ക് കൊടുക്കാൻ തീരുമാനിച്ചു. ബെയ്ലി പാലത്തിന് പകരമായി സിംഗിൾ സ്പാൻ ബ്രിഡ്ജ് നിര്‍മ്മിക്കണമെന്നാണ് തീരുമാനം. ഭാവിയില്‍ ദുരന്തം ഉണ്ടായാലും റെസ്ക്യു പോയിന്റായി മാറുന്ന രീതിയിലാണ് പാലം വിഭാവനം ചെയ്യുന്നത്. റോഡ് പോലും ഇല്ലാതെ ഒറ്റപ്പെട്ടുപോയ ആളുകളുണ്ട്. അവർക്ക് വേണ്ടി നാല് പാലങ്ങളും എട്ട് റോഡും നിർമ്മിക്കും. പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കും എന്നും അദ്ദേഹം പറഞ്ഞു.അനാവശ്യമായ വിവാദത്തിലേക്ക് ഈ ഘട്ടത്തില്‍ പോവരുത്. ദുരന്തബാധിതരുടെ ഉള്ളില്‍ ആശങ്ക നിറക്കുന്ന രീതിയില്‍ ആരും പ്രവര്‍ത്തിക്കരുത്. കടം എഴുതി തള്ളാൻ ദേശിയ ദുരന്തനിവാരണ അതോറിറ്റി ഇന്നൊരു പ്രമേയം പാസാക്കിയാല്‍ മതി. എല്ലാവരും പറയുന്നത് സര്‍ക്കാര്‍ തയ്യാറാക്കിയ ലിസ്റ്റ് എന്നാണ്. എന്നാൽ സര്‍ക്കാര്‍ ഈ ലിസ്റ്റില്‍ ഇടപെടുന്നേയില്ല. 2A,2B ലിസ്റ്റുള്ളവരെ ഒരുമിപ്പിച്ച് പുനരധിവസിപ്പിക്കും. നയ പ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞ പോലെ ഈ സാമ്പത്തിക വര്‍ഷം തന്നെ പുനരധിവസിപ്പിക്കും. അവസാനത്തെ ദുരന്തബാധിതന്റെ പോലും പുനരധിവാസം ഉറപ്പാക്കും എന്നും അദ്ദേഹം പറഞ്ഞു.The post ’30 ലക്ഷത്തിന്റെ വീട് 20 ലക്ഷം ആക്കി എന്ന പ്രചരണം തെറ്റ്’; വയനാട് പുനരധിവാസത്തിൽ ഒരു കാലതാമസവും ഉണ്ടായിട്ടില്ലെന്ന് മന്ത്രി കെ രാജൻ appeared first on Kairali News | Kairali News Live.