ദുബൈ|വിശുദ്ധ റമസാൻ മാസത്തിൽ ദുബൈ ഗവൺമെന്റ്ജീവനക്കാർക്ക് വഴക്കമുള്ള ജോലി സമയവും വിദൂര ജോലി സൗകര്യവും ലഭിക്കും. ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ നിർദേശ പ്രകാരം ഗവൺമെന്റ്ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്ട്മെന്റ്ആണ് തീരുമാനം പുറപ്പെടുവിച്ചത്.2025 സമൂഹത്തിന്റെ വർഷമായി ആചരിക്കുന്നതുമായി യോജിച്ചും മികച്ച തൊഴിൽ അന്തരീക്ഷം വളർത്തിയെടുക്കുന്നതിന്റെയും ഭാഗമാണ് ഇത്. ദുബൈ ഗവൺമെന്റ്ജീവനക്കാർക്ക് തിങ്കൾ മുതൽ വ്യാഴം വരെ 5.5 മണിക്കൂറും വെള്ളിയാഴ്ച മൂന്ന് മണിക്കൂറും പൂർത്തിയാക്കിയാൽ മതി. ജോലി ആവശ്യകതകൾ, സാഹചര്യങ്ങൾ, ഉത്തരവാദിത്തങ്ങളുടെ സ്വഭാവം എന്നിവയെ ആശ്രയിച്ച് ആഴ്ചയിൽ രണ്ട് ദിവസം വരെ വിദൂരമായി ജോലി ചെയ്യാൻ ജീവനക്കാരെ അനുവദിക്കും.