\കാഠ്മണ്ഡു | നേപ്പാളില്‍ ഭൂചലനം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഭൂചലനം ഉണ്ടായത്. അതേ സമയം ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രതരേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം രാജ്യത്തിന്റെ മധ്യമേഖലയിലെ സിന്ധുപാല്‍ചൗക്ക് ജില്ലയിലാണ്.സിന്ധുപാല്‍ചൗക്ക് ജില്ലയിലെ ഭൈരവ്കുണ്ഡയിലാണ് പ്രഭവകേന്ദ്രമെന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രം വെബ്സൈറ്റില്‍ അറിയിച്ചു.രാജ്യത്തിന്റെ കിഴക്കന്‍, മധ്യ പ്രദേശങ്ങളില്‍ ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളിലും ചൈനയിലെ ടിബറ്റിലും ഭൂചലനം അനുഭവപ്പെട്ടു.സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ അധികൃതര്‍ ഭൂചലന ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്