സിഎജി റിപ്പോർട്ടിൽ വെട്ടിലായി ആം ആദ്മി പാർട്ടി; ദില്ലി നിയമസഭയിൽ ഇന്ന് ചർച്ച

Wait 5 sec.

ദില്ലി നിയമസഭയിൽ വെച്ച സിഎജി റിപ്പോർട്ടിൽ വെട്ടിലായി ആം ആദ്മി പാർട്ടി. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് സഭയിൽ ഇന്ന് ചർച്ച ചെയ്യും. മോഹല്ല ക്ലിനിക്കുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് കഴിഞ്ഞ ദിവസം സഭയിൽ അവതരിപ്പിച്ചിരുന്നു. മധ്യനയവുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ടിന് പിന്നാലെ ആരോഗ്യ മേഖലയിലെ സിഎജി റിപ്പോർട്ടും ആം ആദ്മി പാർട്ടിയെ രൂക്ഷമായി വിമർശിക്കുന്നതാണ്. ആരോഗ്യമേഖലയിലെ എഎ പി സർക്കാരിന്റെ ക്രമക്കേടുകൾ തുറന്നുകാട്ടുന്നതാണ് സിഎജി റിപ്പോർട്ടെന്ന് ബിജെപി ആരോപിച്ചു.ALSO READ; ആമസോണിന് 340 കോടി പിഴയിട്ട് ദില്ലി ഹൈക്കോടതി: പണി കിട്ടിയത് ട്രേഡ്മാർക്ക് ലംഘന കേസിൽ ഗവർണർ വി കെ സെക്സേനയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയും ഇന്ന് നടക്കും. അതേസമയം സസ്പെൻഷനിൽ തുടരുന്ന എഎപി എംഎൽഎമാർ ഇന്നും സഭയിൽ എത്തില്ല. നിയമസഭാ വളപ്പിലേക്ക് കഴിഞ്ഞദിവസം ഏർപ്പെടുത്തിയ പ്രവേശന വിലക്കിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് പ്രതിപക്ഷ നേതാവ് അതിഷിയടക്കമുള്ള എംഎൽഎമാർ.The post സിഎജി റിപ്പോർട്ടിൽ വെട്ടിലായി ആം ആദ്മി പാർട്ടി; ദില്ലി നിയമസഭയിൽ ഇന്ന് ചർച്ച appeared first on Kairali News | Kairali News Live.