പിസി ജോർജിന്ഇന്ന് നിർണായകം: വിദ്വേഷ പരാമർശക്കേസിലെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Wait 5 sec.

റിമാൻ്റിൽ കഴിയുന്ന ബിജെപി നേതാവ് പിസി ജോർജിൻ്റെ ജാമ്യാപേക്ഷയിൽ ഈരാറ്റുപേട്ട മജിസേ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. പ്രൊസിക്യൂഷൻ്റെയും പ്രതിഭാഗ ത്തിൻ്റെയും വിശദമായ വാദം ഇന്നലെ പൂർത്തിയായിരുന്നു. സമൂഹത്തിൽ വിദ്വേഷം വളർത്തുന്ന പ്രസ്താവനയാണ് ജോർജ് നടത്തിയത്. ജാമ്യവ്യവസ്ഥകൾ തുടർച്ചയായി ലംഘിക്കുന്ന ഒരാൾക്ക് ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശം നൽകുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. ALSO READ: സിഎജി റിപ്പോർട്ടിൽ വെട്ടിലായി ആം ആദ്മി പാർട്ടി; ദില്ലി നിയമസഭയിൽ ഇന്ന് ചർച്ചഎന്നാൽ അന്വേഷണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായെന്നും ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമായതിനാൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ജോർജിൻ്റെ വാദം. ജോർജിൻ്റെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ചുള്ള മെഡിക്കൽ റിപ്പോർട്ട് കോടതി തേടിയിരുന്നു. നിലവിൽ റിമാൻ്റിലായ പി.സി. ജോർജ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.The post പിസി ജോർജിന് ഇന്ന് നിർണായകം: വിദ്വേഷ പരാമർശക്കേസിലെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് appeared first on Kairali News | Kairali News Live.