ഏറ്റുമാനൂരിനടുത്തു റെയിൽവേ ട്രാക്കിൽ മൂന്നു മൃതദേഹങ്ങൾ കണ്ടെത്തി. ഒരു സ്ത്രീയും 2 പെൺകുട്ടികളുമാണു മരിച്ചത്. ഇവർ ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല.മരിച്ചത് അമ്മയും മക്കളും ആണെന്നാണു സൂചന. ട്രെയിൻ ഇടിച്ചാണ് ഇവർ മരിച്ചതെന്നാണു പ്രാഥമിക നിഗമനമെന്ന് ഏറ്റുമാനൂർ പൊലീസ് പറഞ്ഞു. എപ്പോഴാണ് സംഭവമുണ്ടായതെന്ന് അറിയില്ല. രാവിലെ ആറോടെയാണു പൊലീസിനു വിവരം ലഭിച്ചത്.